വാരാന്ത്യത്തിൽ കുവൈത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പ്

  • 07/08/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതൽ കുവൈത്തിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധിറാർ അൽ അലി അറിയിച്ചു. തീരപ്രദേശങ്ങളിലായിരിക്കും ഈ അവസ്ഥ കൂടുതലായി അനുഭവപ്പെടുക. അടുത്ത ദിവസങ്ങളിൽ, നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് തുറന്ന സ്ഥലങ്ങളിൽ പൊടിപടലങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, ഒറ്റപ്പെട്ട മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News