സൈബർ തട്ടിപ്പുകൾ വർധിക്കുന്നു; കുവൈത്തിൽ 16 വൻ കേസുകൾ രജിസ്റ്റർ ചെയ്ത് ആഭ്യന്തര മന്ത്രാലയം

  • 08/08/2025



കുവൈത്ത് സിറ്റി: രാജ്യത്ത് സൈബർ തട്ടിപ്പുകൾ വർധിക്കുന്നതായി കണക്കുകൾ. സൈബർ തട്ടിപ്പുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നിരന്തരം മുന്നറിയിപ്പുകൾ നൽകുകയും സംഘടിത തട്ടിപ്പ് സംഘങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും, വ്യാജ ലിങ്കുകളുടെയും സംശയാസ്പദമായ സന്ദേശങ്ങളുടെയും അപകടങ്ങളെക്കുറിച്ച് ആളുകൾക്ക് വേണ്ടത്ര അവബോധമില്ലാത്തതിനാൽ നിരവധി പേർ ഇപ്പോഴും തട്ടിപ്പുകാരുടെ വലയിൽ വീഴുന്നു.

രഹസ്യാന്വേഷണ ഏജൻസികളുടെയും ബന്ധപ്പെട്ട അധികൃതരുടെയും അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്, തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് പല രൂപങ്ങളുണ്ടെന്നാണ്. ഇലക്ട്രോണിക് പേയ്മെൻ്റുകൾക്കായി വ്യാജ ലിങ്കുകൾ ഉപയോഗിച്ച് തട്ടിപ്പുകാർ ആളുകളിൽ നിന്ന് ചെറിയ തുകകൾ തട്ടിയെടുക്കുന്നു, തുടർന്ന് വലിയ തുകകൾ മോഷ്ടിക്കുന്നു. 2025-ൽ 16 വൻകിട സൈബർ തട്ടിപ്പ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വ്യാജ വെബ്സൈറ്റുകളിലൂടെ ആകർഷിച്ച് നിരവധി ഇരകളിൽ നിന്ന് ആയിരക്കണക്കിന് ദിനാറുകളാണ് തട്ടിപ്പുകാർ മോഷ്ടിച്ചത്. ഓൺലൈൻ ഇടപാടുകളിലൂടെയും തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

Related News