ഉയർന്ന താപനിലയിൽ കുബ്ബാർ ദ്വീപ് സന്ദർശകരുടെ ഇഷ്ട കേന്ദ്രമാകുന്നു

  • 07/08/2025



കുവൈത്ത് സിറ്റി: താപനില വർധിക്കുന്ന സാഹചര്യത്തിൽ, കുബ്ബാർ ദ്വീപ് സന്ദർശകരുടെയും പ്രകൃതി സ്നേഹികളുടെയും ഇഷ്ടകേന്ദ്രമായി മാറുന്നു. പ്രകൃതി സൗന്ദര്യവും പവിഴപ്പുറ്റുകളും ഈ ദ്വീപിനെ ഒരു സൗജന്യ വേനൽക്കാല റിസോർട്ട് ആക്കി മാറ്റുന്നു. 75 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപ് കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണെന്ന് നിരവധി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. വിനോദ പ്രവർത്തനങ്ങളും അതിലോലമായ ആവാസവ്യവസ്ഥയുടെ സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഇതിന് കാരണം.

പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സേവനങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെയും, ദ്വീപിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടതിന്റെയും പ്രാധാന്യം വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. സുസ്ഥിരമായ ഒരു ഹരിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ദ്വീപിനെ ഒരു മുതൽക്കൂട്ടാക്കി മാറ്റാൻ നിക്ഷേപം ആവശ്യമാണെന്നും അവർ പറഞ്ഞു.കടലിന്റെ മുത്ത് എന്നറിയപ്പെടുന്ന ഈ ദ്വീപിലേക്കുള്ള സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്താനും, പരിസ്ഥിതിക്ക് ദോഷകരമാകാത്ത രീതിയിൽ ടൂറിസ്റ്റ് ശേഷി വർധിപ്പിക്കാനും വിദഗ്ദ്ധർ ആവശ്യപ്പെട്ടു.

Related News