വിമാനത്താവളം അടച്ചുപൂട്ടാനുള്ള തീരുമാനം കുവൈത്തിൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ; ആരോഗ്യമന്ത്രി.

  • 21/12/2020

കുവൈറ്റ് സിറ്റി : കൊറോണ വൈറസിനെ നേരിടാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സജീവമായ നടപടികളും കുവൈറ്റ് സ്വീകരിച്ചിട്ടുണ്ടെന്നും വിമാനത്താവളം അടച്ചുപൂട്ടാനുള്ള തീരുമാനം രാജ്യത്തിന് അപകടസാധ്യത ഉണ്ടാകാതിരിക്കാനാണെന്നും ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ.

ചില രാജ്യങ്ങളിൽ കണ്ടെത്തിയ ജനിതകമാറ്റമുള്ള  കൊറോണ വൈറസിനെ  നേരിടാൻ പെട്ടെന്നുള്ള തീരുമാനങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനാരോഗ്യം നിലനിർത്തുന്നതിനും കൊറോണ വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനുമായി പൊതുതാൽപര്യത്തിൽ പുറപ്പെടുവിച്ച തീരുമാനങ്ങൾ എല്ലാവരും അതെ ഗൗരവത്തിൽ കാണണമെന്നും  അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ നിവാസികളും ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ പറഞ്ഞു.

Related News