മാഗ്‌രിബ് റോഡിൽ വാഹനാപകടം; ഇന്ധന ടാങ്കർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൃദ്ധൻ മരിച്ചു

  • 08/11/2025



കുവൈത്ത് സിറ്റി: മാഗ്‌രിബ് റോഡിൽ ഇന്ധന ടാങ്കർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. എഴുപതുകളിൽ പ്രായമുള്ള ഒരാൾ അപകടത്തിൽ മരിച്ചു. റിപ്പോര്‍ട്ട് ലഭിച്ചയുടൻ തന്നെ സുരക്ഷാ, മെഡിക്കൽ ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന വാഹനങ്ങളും ചിതറിക്കിടക്കുന്ന ഗ്ലാസുകളും രക്ഷാ സൈറണുകളുടെ ശബ്‍ദവും നിറഞ്ഞ രംഗം ഭീകരമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.  

വാഹനത്തിൽ കുടുങ്ങിയ നിലയിലായിരുന്ന മരിച്ചയാളെ അഗ്നിശമന സേനാംഗങ്ങൾ പുറത്തെടുത്തത്. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഇയാൾ മരണപ്പെട്ടു. മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയെന്നും കേസ് രജിസ്റ്റർ ചെയ്തതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സുരക്ഷാ സേന തകർന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും മണിക്കൂറുകളോളം തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. അപകടത്തിലേക്ക് നയിച്ച കാരണങ്ങളും സാഹചര്യങ്ങളും നിർണ്ണയിക്കാൻ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Related News