കുവൈത്ത് സിറ്റി: ലോക് ഡൌണ്‍ അവസ്ഥകള്‍ പ്രമേയമാക്കി മലയാളി യൂട്യൂബ് സുഹൃത്തുക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.കോവിഡ് -19 ഭീഷണിയുടെ സാഹചര്യത്തിൽ ലോകമാകെ നടപ്പിലാക്കിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രമേയമാക്കിയാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്. ‘ലോക് ഡൌണ്‍'’ എന്ന പേരിലുള്ള എട്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോക്ക് തിരക്കഥയെഴുതിരിക്കുന്നത് റോഷ്ണി ജോര്‍ജിയും സംവിധാനം നിര്‍വ്വഹിച്ചത് വിഷ്ണു ചിദംബരവുമാണ് . വിഡിയോ ചിത്രീകരിച്ചത് കുവൈത്തിലാണ്. 17 ക്യാമറാമാന്മാര്‍ 90 ഷോട്ടുകളിലായി തങ്ങളുടെ വീട്ടില്‍ നിന്നും ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിമില്‍ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത് കുവൈത്ത് യൂട്യൂബ് പ്രവര്‍ത്തകരാണ്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും സഹജീവി സ്നേഹവും കരുതലും പുലർത്തേണ്ടതിന്റെയും ആവശ്യകത ഉണർത്തുന്ന ചിത്രത്തിൽ ഉള്ളിയാണ് പ്രധാന കഥാപാത്രം. വ്യോമ ഗതാഗതം നിലച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടും ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട്. ഷമീര്‍ എം.എ, നജീബ് വാക്കയില്‍, ഫഹദ് പള്ളിയാലില്‍, വിജിന്‍ദാസ്, ശ്രീജിത്ത് വിപിന്‍ചന്ദ്രന്‍, രാജേഷ് പട്ടാമ്പി, ഷാജഹാന്‍ കോക്കൂര്‍, ഫൈസല്‍ മുഹമ്മദ്, ജേക്കബ് കുര്യന്‍, ഹരികൃഷ്ണന്‍, വിഷ്ണു മുരുകന്‍, ഷമീര്‍ നെട്ടന്‍ചോല, ജസീറ സലിം, ജസ്‌ന ജസിം, ബേബി ഷാജില ഗുലാം, ഡാനിയ ഗുലാം തുടങ്ങിയവർ വേഷമിട്ടു. ഉപ്പേരി മീല്‍സിന്റെ ബാനറില്‍ യൂട്യൂബില്‍ കൂടിയാണ് ചിത്രം റിലീസ് ചെയ്തത്.കൊറോണ പ്രതിസന്ധികാലത്തെ അതിജയിക്കാർ സ്വയം നിയന്ത്രിച്ച് വീട്ടില്‍ തന്നെ കഴിയണമെന്നും അത് സമൂഹത്തോടുള്ള നമ്മുടെ ബാധ്യതയാണെന്നും ഷോര്‍ട്ട് ഫിലിമില്‍ പറയുന്നു. ഈ സമയവും നമ്മള്‍ കടന്നുപോകും മഹാമാരിയെ നമ്മള്‍ അതിജീവിക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവച്ചാണ് ‘ലോക്ക്ഡൗണ്‍’ അവസാനിക്കുന്നത്. https://www.youtube.com/watch?v=bDUFiJAwlrM
കുവൈത്ത് സിറ്റി: ലോക് ഡൌണ്‍ അവസ്ഥകള്‍ പ്രമേയമാക്കി മലയാളി യൂട്യൂബ് സുഹൃത്തുക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.കോവിഡ് -19 ഭീഷണിയുടെ സാഹചര്യത്തിൽ ലോകമാകെ നടപ്പിലാക്കിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രമേയമാക്കിയാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്. ‘ലോക് ഡൌണ്‍'’ എന്ന പേരിലുള്ള എട്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോക്ക് തിരക്കഥയെഴുതിരിക്കുന്നത് റോഷ്ണി ജോര്‍ജിയും സംവിധാനം നിര്‍വ്വഹിച്ചത് വിഷ്ണു ചിദംബരവുമാണ് . വിഡിയോ ചിത്രീകരിച്ചത് കുവൈത്തിലാണ്. 17 ക്യാമറാമാന്മാര്‍ 90 ഷോട്ടുകളിലായി തങ്ങളുടെ വീട്ടില്‍ നിന്നും ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിമില്‍ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത് കുവൈത്ത് യൂട്യൂബ് പ്രവര്‍ത്തകരാണ്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും സഹജീവി സ്നേഹവും കരുതലും പുലർത്തേണ്ടതിന്റെയും ആവശ്യകത ഉണർത്തുന്ന ചിത്രത്തിൽ ഉള്ളിയാണ് പ്രധാന കഥാപാത്രം. വ്യോമ ഗതാഗതം നിലച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടും ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട്.
ഷമീര്‍ എം.എ, നജീബ് വാക്കയില്‍, ഫഹദ് പള്ളിയാലില്‍, വിജിന്‍ദാസ്, ശ്രീജിത്ത് വിപിന്‍ചന്ദ്രന്‍, രാജേഷ് പട്ടാമ്പി, ഷാജഹാന്‍ കോക്കൂര്‍, ഫൈസല്‍ മുഹമ്മദ്, ജേക്കബ് കുര്യന്‍, ഹരികൃഷ്ണന്‍, വിഷ്ണു മുരുകന്‍, ഷമീര്‍ നെട്ടന്‍ചോല, ജസീറ സലിം, ജസ്‌ന ജസിം, ബേബി ഷാജില ഗുലാം, ഡാനിയ ഗുലാം തുടങ്ങിയവർ വേഷമിട്ടു. ഉപ്പേരി മീല്‍സിന്റെ ബാനറില്‍ യൂട്യൂബില്‍ കൂടിയാണ് ചിത്രം റിലീസ് ചെയ്തത്.കൊറോണ പ്രതിസന്ധികാലത്തെ അതിജയിക്കാർ സ്വയം നിയന്ത്രിച്ച് വീട്ടില്‍ തന്നെ കഴിയണമെന്നും അത് സമൂഹത്തോടുള്ള നമ്മുടെ ബാധ്യതയാണെന്നും ഷോര്‍ട്ട് ഫിലിമില്‍ പറയുന്നു. ഈ സമയവും നമ്മള്‍ കടന്നുപോകും മഹാമാരിയെ നമ്മള്‍ അതിജീവിക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവച്ചാണ് ‘ലോക്ക്ഡൗണ്‍’ അവസാനിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?