കുവൈറ്റ് പ്രവാസികളുടെ കൂട്ടായ്മയിൽ തയ്യാറായ ബെഡ് കോഫി എന്ന ചെറു ചിത്രം പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ശ്രദ്ധേയമാകുന്നു. സ്ത്രീപക്ഷ പ്രമേയം എന്ന നിലയിലും കുവൈറ്റിൻെറ സൗന്ദര്യം ഒപ്പിയെടുത്ത ചിത്രീകരണം എന്ന നിലയിലുമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. രചനയും സംവിധാനവും നിർവ്വഹിച്ച അനിൽ സക്കറിയ ചേന്നംകരയടക്കം എല്ലാവരും തുടക്കക്കാരാണ്. 'യഹൂദിയായിലെ ' എന്ന അനശ്വര ഗാനത്തിൻെറ സംഗീത സംവിധായകൻ എ ജെ ജോസഫിന്റെ മകൻ ടോണി ജോൺസ് ജോസഫാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ഈ ലഘു ചിത്രം കോവിഡുകാല പ്രതിസന്ധികളെ അതിജീവിച്ചാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. പല മേഖലകളിൽ ജോലി ചെയ്യുന്നവർ ഒഴിവു ദിനമായ വെള്ളിയാഴ്ച ഒത്തു കൂടിയാണ് മൂന്ന് ദിവസം കൊണ്ട് ചിത്രീകരണം നടത്തിയത്.ഐ വി ശശി - മോഹൻലാൽ ചിത്രമായ വർണ്ണപ്പകിട്ട് അടക്കം നിരവധി ചിത്രങ്ങൾ നിർമിച്ച ജോക്കുട്ടൻ പാലക്കുന്നേലിന്റെ സഹോദരി പുത്രനാണ് സംവിധായകനായ അനിൽ സക്കറിയ ചേന്നങ്കര. ക്യാമറ വിനു സ്നിപേഴ്സ്, സിറാജ് കിത്തു എന്നിവരും എഡിറ്റിംഗ് നൗഷാദ് നാലകത്തുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ലിജോ ഉലഹന്നാൻ, തനിമ ജോൺ, ചിന്നു ബാബു , ആര്യ , ഷെറി എന്നിവരാണ് അഭിനേതാക്കൾ. അസ്സോസിയേറ്റ് ഡയറക്ടർ: ജിൻസ് തോമസ് , ഗ്രാഫിക്സ് ഡിസൈൻ: മേഘ ആൻ, വസ്ത്രാലങ്കാരം: നവോമി എലിസബത്ത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?