ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി

  • 24/10/2025

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനും സംസ്ഥാന സര്‍ക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്‍റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.


മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികളില്‍ വീഴ്‌ചയുണ്ടായെന്നും 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നത് പിഴവാണെന്നും കോടതി ചൂണ്ടിക്കാട്ടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത് എറണാകുളം സ്വദേശിയടക്കം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. മോഹന്‍ലാലിൻ്റെ കൈവശം ആനക്കൊമ്പ് എത്തിയത് നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെ അല്ലെന്നായിരുന്നു വനംവകുപ്പിൻ്റെ നിലപാട്.

Related News