കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ഇന്നു മടങ്ങും

  • 23/10/2025

രാഷ്ട്രപതി ദ്രൗപതി മുർമ് ഇന്ന് കൊച്ചിയിൽ. രാവിലെ 11.30 മണിയോടെ രാഷ്ട്രപതി നാവികസേനാ ആസ്ഥാനത്ത് എത്തിചേരും. തുടർന്ന് റോഡ് മാർഗം 11.55 ന്- സെന്‍റ് തെരേസാസ് കോളജിൽ എത്തും. കോളജിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം രാഷ്ട്രപതി ദ്രൗപദി മുർമു നിർവഹിക്കും. കോളജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12-നു നടക്കുന്ന പരിപാടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, സഹ വി.എൻ. വാസവൻ എന്നിവരും സംബന്ധിക്കും.


തുടർന്ന് നാവിക സേന ആസ്ഥാനത്തേക്ക് തിരിക്കുന്ന രാഷ്ട്രപതി 1.20 ന്- നാവിക സേന ഹെലിപ്പാഡിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും . 1.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.

രാഷ്ട്രപതിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. രാവിലെ പത്ത് മണി മുതൽ രണ്ട് മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ഡ്രോണുകൾ പറത്തുന്നതിനും സിറ്റി പൊലീസ് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

Related News