കുവൈത്തും യുഎഇയും തമ്മിൽ ഡാറ്റ സുരക്ഷാ ധാരണാപത്രം: സംയുക്ത സുരക്ഷാ സഹകരണം ശക്തിപ്പെടുത്തും

  • 03/11/2025



കുവൈത്ത് സിറ്റി: കുവൈത്തും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യു.എ.ഇ.) തമ്മിലുള്ള സംയുക്ത സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട് കൈമാറ്റം ചെയ്യുന്ന വിവരങ്ങളുടെയും ഡാറ്റയുടെയും സംരക്ഷണത്തിനായുള്ള ധാരണാപത്രത്തിന് കുവൈത്ത് അംഗീകാരം നൽകി. 2025 ജൂൺ 3-ന് കുവൈത്ത് സിറ്റിയിൽ വെച്ചാണ് ഈ ധാരണാപത്രം ഒപ്പുവെച്ചത്. സുരക്ഷാ ആവശ്യകതകളും നിയമപരമായ ചട്ടങ്ങളും സന്തുലിതമാക്കിക്കൊണ്ട്, അതീവ പ്രാധാന്യമുള്ള ഡാറ്റകൾ സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനാണ് ഈ കരാർ ലക്ഷ്യമിടുന്നത്.

12 ആർട്ടിക്കിളുകളും ഏഴ് അനുബന്ധങ്ങളും ഈ ധാരണാപത്രത്തിൽ ഉൾപ്പെടുന്നു. കൈമാറ്റം ചെയ്യുന്ന വിവരങ്ങൾ സംരക്ഷിക്കുന്നതിൽ ഇരു കക്ഷികൾക്കുമുള്ള ബാധ്യതകളും, ഡാറ്റാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും, കരാറിൻ്റെ വ്യാപ്തിയും ലക്ഷ്യങ്ങളും ഇതിൽ വിശദീകരിക്കുന്നു. ഈ കരാർ ഇരുരാജ്യങ്ങളിലെയും ആഭ്യന്തര സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും ക്രിമിനൽ നടപടികൾ വേഗത്തിലാക്കാനും കരാർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Related News