ഷുവൈക്ക് വ്യാവസായിക മേഖലയിൽ സുരക്ഷാ പരിശോധന: 100 സ്ഥാപനങ്ങൾക്ക് നോട്ടീസ്

  • 03/11/2025


കുവൈത്ത് സിറ്റി: ഷുവൈക്ക് വ്യാവസായിക മേഖലയിൽ സുരക്ഷാ പരിശോധന നടത്തി ഫയര്‍ഫോഴ്സ്. സുരക്ഷാ, അഗ്നിശമന നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളെയും കെട്ടിടങ്ങളെയും കണ്ടെത്താനായി, ജനറൽ ഫയർ ഫോഴ്‌സ് തിങ്കളാഴ്ച വൈകുന്നേരമാണ് ഷുവൈക്ക് വ്യാവസായിക മേഖലയിൽ പരിശോധനാ ക്യാമ്പയിൻ നടത്തിയത്. ക്യാമ്പയിനിടെ, ജനറൽ ഫയർ ഫോഴ്‌സ് നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിൻ്റെ പേരിൽ വിവിധ സ്ഥാപനങ്ങൾക്കും കടകൾക്കുമായി ഉദ്യോഗസ്ഥർ 100 നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാവസായിക മേഖലകളിലെ അഗ്നിരക്ഷാ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Related News