മെസീല ബീച്ചിൽ 300 കണ്ടൽ തൈകൾ നട്ടു; തീരദേശ പരിസ്ഥിതി പുനരധിവാസ പദ്ധതിക്ക് തുടക്കം

  • 03/11/2025



കുവൈത്ത് സിറ്റി: രാജ്യത്തെ തീരദേശ പരിസ്ഥിതി പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മെസീല  ബീച്ചിൽ (ജുമൈറ ഹോട്ടലിന്‍റെ കടൽത്തീരം) 300 കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് ഞായറാഴ്ച എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ) തുടക്കം കുറിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യവാസ കേന്ദ്രം മിഷൻ മേധാവി ഡോ. അമീറ അൽ-ഹസൻ, തുർക്കി, ഇന്തോനേഷ്യ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അംബാസഡർമാർ, ഗൾഫ് ഓയിൽ കമ്പനി എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ സംരംഭം നടന്നതെന്ന് ഇപിഎയുടെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഷെയ്ഖ അൽ-ഇബ്രാഹിം പറഞ്ഞു. ജൈവ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനും, തീരദേശത്തെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനും, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ തീരദേശ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഈ സംരംഭം സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.

Related News