കുവൈത്ത് റെയിൽവേ: പ്രധാന പാസഞ്ചർ സ്റ്റേഷന്‍റെ രൂപകൽപ്പനയുടെ ഒന്നാം ഘട്ടം പൂർത്തിയായി

  • 03/11/2025



കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ റെയിൽവേ പദ്ധതിയുടെ പ്രധാന പാസഞ്ചർ സ്റ്റേഷന്‍റെ രൂപകൽപ്പനയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി പൊതു റോഡ്, ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ പൊതുഗതാഗത സംവിധാനം ആധുനികവൽക്കരിക്കുന്നതിനുള്ള പദ്ധതിയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. നഗരവൽക്കരണത്തിൻ്റെയും സാമ്പത്തിക വളർച്ചയുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

Related News