ഹിറ്റ്ലറെ പുകഴ്ത്തിയുള്ള പരാമര്‍ശം; മാപ്പ് പറഞ്ഞ് മസ്കിന്‍റെ 'ഗ്രോക്ക്'എഐ ചാറ്റ് ബോട്ട്

  • 16/07/2025

ജര്‍മൻ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറെ മഹാനാക്കിയുള്ള പരാമര്‍ശത്തില്‍ ക്ഷമാപണവുമായി അമേരിക്കൻ ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റിലിജന്‍സ് കമ്ബനി എക്‌സ്‌എഐയുടെ ചാറ്റ്‌ബോട്ട് 'ഗ്രോക്ക്'. ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടി വന്ന മോശമായ സമീപനത്തിന് മാപ്പ് ചോദിക്കുന്നതായി എക്സ് എഐ അറിയിച്ചു.

''ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദവും സത്യസന്ധവുമായ പ്രതികരണങ്ങള്‍ നല്‍കുക എന്നതാണ് ഗ്രോക്കിലൂടെയുള്ള ഞങ്ങളുടെ ലക്ഷ്യം'' പോസ്റ്റില്‍ കുറിച്ചു. തെറ്റായ വിവരങ്ങള്‍ വന്നതിന് കാരണം ചാറ്റ്‌ബോട്ടിന്‍റെ കോര്‍ ലാംഗ്വേജ് മോഡലല്ലെന്നും മറിച്ച്‌ ഗ്രോക്കിന്‍റെ കോഡിലെ പഴയതും തെറ്റായതുമായ ഒരു അപ്‌ഡേറ്റ് മൂലമാണെന്നും കമ്ബനി വ്യക്തമാക്കി.പ്രശ്നം കണ്ടെത്തിയ ഉടൻതന്നെ പഴയ കോഡ് മാറ്റി പകരം പുതിയത് സ്ഥാപിച്ചതായും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും എക്സ്‌എഐ അറിയിച്ചു.

Related News