ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; 105 വ്യവസായ സ്ഥാപനങ്ങളും കടകളും പൂട്ടിച്ചു

  • 12/08/2025



കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ 2-ൽ തിങ്കളാഴ്ച വൈകുന്നേരം ജനറൽ ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് സംയുക്ത പരിശോധന നടന്നു. വൈദ്യുതി, ജല മന്ത്രാലയം, വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ്, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ പരിശോധന.

സുരക്ഷാ ചട്ടങ്ങളും അഗ്നിശമന മാനദണ്ഡങ്ങളും പാലിക്കാത്ത കെട്ടിടങ്ങളും സ്ഥാപനങ്ങളും കണ്ടെത്തുകയായിരുന്നു ഈ സംയുക്ത പരിശോധനയുടെ ലക്ഷ്യം. പരിശോധനയുടെ ഫലമായി, 105 വ്യവസായ സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 95 സ്ഥാപനങ്ങൾക്ക് നോട്ടീസും മുന്നറിയിപ്പും നൽകി

Related News