ധാക്ക വിമാനദുരന്തം: ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയരുന്നു

  • 22/07/2025

ധാക്കയില്‍ തകര്‍ന്നുവീണ ബംഗ്ലാദേശ് വ്യോമസേനയുടെ യുദ്ധവിമാനം ചൈനീസ് നിർമ്മിതം. തിങ്കളാഴ്ച പതിവ് പരിശീലന പറക്കലിനിടെ എഫ്-7 ബിജിഐ യുദ്ധവിമാനം ധാക്കയിലെ ഉത്തര പ്രദേശത്തെ മൈല്‍സ്റ്റോണ്‍ സ്കൂളിലേക്കും കോളേജിലേക്കും ഇടിച്ചുകയറി 19 പേർ കൊല്ലപ്പെടുകയും നിരവധി സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 100 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. പൈലറ്റ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് മുഹമ്മദ് തൗകിർ ഇസ്‍ലാമും സംഭവത്തില്‍ കൊല്ലപ്പെട്ടു. അപകടത്തിന് പിന്നാലെ ചൈനീസ് നിർമ്മിത സൈനിക വിമാനങ്ങളുടെ സുരക്ഷയെയും വിശ്വാസ്യതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയരുകയാണ്.

എഫ്-7 ബിജിഐ ജെറ്റ്, ധാക്കയിലെ ഉത്തര പ്രദേശത്തുള്ള മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആൻഡ് കോളേജ് കാമ്ബസിലേക്ക് ഇടിച്ചുകയറിയത്. വിദ്യാർഥികളും രക്ഷിതാക്കളും പൈലറ്റുമടക്കമുള്ളവരാണ് അപകടത്തില്‍ പരിച്ചത്.പരിക്കേറ്റ 170-ലധികം പേരില്‍ അധികവും വിദ്യാർഥികളാണെന്ന് സൈന്യത്തിന്റെയും അഗ്‌നിശമന സേനയുടെയും കണക്കുകള്‍ പറയുന്നു.അഹമ്മദാബാദ് ദുരന്തത്തിലേത് പോലെ പറന്നുയർന്ന ഉടനെയാണ് വ്യോമസേനയുടെ വിമാനം തകർത്ത് തൊട്ടടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്. പ്രാദേശിക സമയം ഉച്ചക്ക് 1:06 ന് പറന്നുയർന്ന ജെറ്റ് ഉടൻ തകർന്നുവീഴുകയായിരുന്നുവെന്ന് ബംഗ്ലാദേശ് സൈന്യം അറിയിച്ചു.

2011-ലാണ് ചൈനയുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ് ഈ ജെറ്റുകളില്‍ 16 എണ്ണം സ്വന്തമാക്കിയത്.2013-ഓടെ മുഴുവന്‍ യുദ്ധവിമാനങ്ങളും ഇറക്കുമതി ചെയ്തു. പൈലറ്റ് പരിശീലനത്തിനും ഹ്രസ്വ-ദൂര ദൗത്യങ്ങള്‍ക്കുമാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്. . വ്യോമസേനയെ ആധുനികവല്‍ക്കരിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ബംഗ്ലാദേശ് ജെറ്റുകള്‍ സ്വന്തമാക്കിയത്.

Related News