അമിത ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധിപേരാണ് നമുക്ക് ചുറ്റുമുള്ളത്. പല തരത്തിലുള്ള ഡയറ്റും വ്യായാമങ്ങളും ഇതിനായി പലരും പരീക്ഷിക്കാറുമുണ്ട്. അത്തരത്തില്‍ പലരുടെയും ഡയറ്റ് ലിസ്റ്റിലുള്ള ഒന്നാണ് ചിയ വിത്തും ജീരകവും. മെറ്റബോളിസം വര്‍ധിപ്പിക്കാനും ദഹനത്തെ വേഗത്തിലാക്കാനും ഇവയ്ക്ക് കഴിയുന്നു. രണ്ട് വിത്തുകളുടെയും വെള്ളം കുടിക്കുന്നത് ശരീരത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു. എന്നാല്‍ ഇതില്‍ ശരീരഭാരം കുറയ്ക്കാന്‍ ഏതാണ് മികച്ചത്.പോഷക മൂല്യംജീരകംആന്റിഓക്സിഡന്റുകളും അയണ്‍ കണ്ടന്റുകൊണ്ടും സമ്പന്നംദഹനത്തെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളുടെ സാന്നിധ്യംകുറഞ്ഞ കലോറിചിയ വിത്തുകള്ഒമേഗ-3 ഫാറ്റി ആസിഡുകള്‍, നാരുകള്‍, സസ്യാധിഷ്ഠിത പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നംകാല്സ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്വിശപ്പ് കുറയ്ക്കുന്നുശരീരഭാരം കുറയ്ക്കുന്നതിനുള്ള ഇവയുടെ ഗുണങ്ങള്ജീരക വെള്ളംമെറ്റബോളിസം വര്ധിപ്പിക്കുന്നുബ്ലോട്ടിംഗ് കുറച്ച് ദഹന പ്രക്രിയ സുഖകരമാക്കുന്നുരക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നുചിയ വിത്ത് വെള്ളംഉയര്ന്ന നാരുകളടങ്ങിയ ചിയ നിങ്ങളെ കൂടുതല്‍ നേരം വിശപ്പകറ്റി നിര്‍ത്താന്‍ സഹായിക്കുന്നുപേശികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നുഎപ്പോള് കുടിക്കണം ?ജീരക വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് നല്ലത്. അതേ സമയം, വിശപ്പ് നിയന്ത്രിക്കാന്‍ ചിയ വിത്ത് വെള്ളം അതിരാവിലെയോ ഭക്ഷണത്തിന് മുമ്പോ കുടിക്കുന്നത് നല്ലതാണ്.ഏതാണ് നല്ലത് ?ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ജീരക വെള്ളം വേഗമേറിയതും ഫലപ്രദവുമായ ഒരു ഓപ്ഷനാണ്. എന്നാല്‍ നിങ്ങള്‍ സംതൃപ്തിയും ദീര്‍ഘകാല ഭാരം നിയന്ത്രണവും ആഗ്രഹിക്കുന്നുവെങ്കില്‍ ഉയര്‍ന്ന നാരുകളുടെയും പ്രോട്ടീനിന്റെയും അളവ് കാരണം ചിയ വിത്ത് വെള്ളം മികച്ച ഫലങ്ങള്‍ നല്‍കുന്നു. ജീരകവും, ചിയ വിത്തുമിട്ട പാനീയങ്ങള്‍ക്ക് സവിശേഷമായ ഗുണങ്ങളുണ്ട്. വേഗത്തിലുള്ള മെറ്റബോളിസം വര്‍ദ്ധനയ്ക്കായി, ജീര വെള്ളം ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. സ്ഥിരമായ വയറു നിറയുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും, ചിയ വിത്ത് വെള്ളം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. രണ്ടും സംയോജിപ്പിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ സന്തുലിതമായ ഒരു മുന്‍തൂക്കം നല്‍കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?