HomeGULFKuwaitകുവൈറ്റ് ബേർഡ്‌സ് മാർക്കറ്റിൽ വൻ പരിശോധന; സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ കൈകോർക്കുന്നു

കുവൈറ്റ് ബേർഡ്‌സ് മാർക്കറ്റിൽ വൻ പരിശോധന; സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ കൈകോർക്കുന്നു

Google search engine

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബേർഡ്‌സ് മാർക്കറ്റിൽ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി. പബ്ലിക് അതോറിറ്റി ഫോർ അഗ്രിക്കൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAF), ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, സ്റ്റേറ്റ് പ്രോപ്പർട്ടി ഡിപ്പാർട്ട്‌മെന്റ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ ഫീൽഡ് ഇൻസ്പെക്ഷൻ.പി.എ.എ.എഫ് ഡയറക്ടർ ജനറൽ എഞ്ചിനീയർ സലേം അൽ-ഹായ് നേരിട്ടെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. മാർക്കറ്റിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുക, പ്രധാന വെല്ലുവിളികളും നിയമലംഘനങ്ങളും തിരിച്ചറിയുക, ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുക എന്നിവയായിരുന്നു ഈ സംയുക്ത നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ വിപണിയിലെ പോരായ്മകൾ പരിഹരിക്കാനും ബയോസെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരാനാണ് അധികൃതരുടെ തീരുമാനം.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!