HomeGULFയാത്രക്കാർക്ക് ആശ്വാസം; കയ്യിലുള്ള പണം ഡിജിറ്റലായി വെളിപ്പെടുത്താൻ 'സഹൽ' ആപ്പിൽ പുതിയ സേവനം

യാത്രക്കാർക്ക് ആശ്വാസം; കയ്യിലുള്ള പണം ഡിജിറ്റലായി വെളിപ്പെടുത്താൻ ‘സഹൽ’ ആപ്പിൽ പുതിയ സേവനം

Google search engine

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കര, വ്യോമ അതിർത്തികൾ വഴി യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ കൈവശമുള്ള പണം ഡിജിറ്റലായി വെളിപ്പെടുത്തുന്നതിന് പുതിയ സംവിധാനം നിലവിൽ വന്നു. 3,000 കുവൈറ്റ് ദിനാറിൽ കൂടുതലോ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയോ കൈവശമുള്ളവർ അത് നിർബന്ധമായും വെളിപ്പെടുത്തണമെന്നാണ് നിയമം. ഈ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ‘സഹൽ’ (Sahel) ആപ്പ് വഴി പുതിയ ഇ-സേവനം ആരംഭിച്ചു.

പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് വിമാനത്താവളത്തിലോ അതിർത്തികളിലോ എത്തുന്നതിന് മുൻപ് തന്നെ തുക ഇലക്ട്രോണിക്കായി ഡിക്ലയർ ചെയ്യാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ആപ്പിൽ തനിയെ ഒരു ഇലക്ട്രോണിക് നോട്ടീസ് ലഭ്യമാകും. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അതിർത്തികളിൽ വെച്ച് ഈ നോട്ടീസ് പരിശോധിച്ച് നിയമപരമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. രാജ്യത്തെ ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതിർത്തികളിലെ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള കുവൈറ്റ് കസ്റ്റംസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിഷ്കാരം. ഇതുവഴി യാത്രാ തടസ്സങ്ങൾ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!