ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് CBSE പരീക്ഷകൾക്ക് മാറ്റം വരുത്തിയതായി കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.പത്താം ക്ലാസ് പരീക്ഷകൾ: 2026 മാർച്ച് 7 മുതൽ 11 വരെ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. കൂടാതെ മാർച്ച് 2, 5, 6 തീയതികളിൽ മുമ്പ് മാറ്റിവെച്ചിരുന്ന പരീക്ഷകളും റദ്ദാക്കിയതായി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപന രീതിയെ കുറിച്ച് പിന്നീട് പ്രത്യേകമായി അറിയിക്കും.പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ: മാർച്ച് 7 ന് നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. മാർച്ച് 9 മുതൽ നടക്കുന്ന പരീക്ഷകളെ കുറിച്ച് മാർച്ച് 7 ന് സാഹചര്യം വിലയിരുത്തി CBSE തീരുമാനമെടുക്കും.പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളുകളുമായി അടുത്ത ബന്ധം പുലർത്തുകയും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
ഗൾഫ് മേഖലയിലെ സാഹചര്യം: CBSE പരീക്ഷകൾക്ക് മാറ്റം
COMMUNITY
INTERNATIONAL


