HomeGULFകുവൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; കുവൈത്ത് നാഷണൽ ഗാർഡ്.

കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; കുവൈത്ത് നാഷണൽ ഗാർഡ്.

Google search engine

കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രാലയത്തിന് പ്രവർത്തന പിന്തുണ നൽകുന്ന ഒരു കേന്ദ്രത്തിന് സമീപം എത്തിയ ഡ്രോൺ കുവൈത്ത് നാഷണൽ ഗാർഡ് സേന വെടിവെച്ച് വീഴ്ത്തിയതായി അധികൃതർ അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും സാധ്യതയുള്ള ഭീഷണികളെ നേരിടുന്നതിനുമായുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് നാഷണൽ ഗാർഡ് വ്യക്തമാക്കി.ജനങ്ങളും പ്രവാസികളും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

അതേസമയം, കുവൈത്ത് സൈന്യം, പൊലീസ്, ഫയർ ഫോഴ്‌സ് എന്നിവയുമായി സഹകരിച്ച് നാഷണൽ ഗാർഡ് സേന പൂർണ ജാഗ്രതയോടെ പ്രവർത്തിക്കുന്നതായി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഏതുവിധ ഭീഷണിയെയും ശക്തമായി നേരിടാൻ എല്ലാ സുരക്ഷാ ഏജൻസികളും സജ്ജമാണെന്നും അവർ വ്യക്തമാക്കി.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!