HomeGULFഹവല്ലിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 96 കിലോ മായം കലർന്ന മാംസം നശിപ്പിച്ചു

ഹവല്ലിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 96 കിലോ മായം കലർന്ന മാംസം നശിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി, ഓഗസ്റ്റ് 25: ഹവല്ലി ഗവർണറേറ്റിലെ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 96 കിലോഗ്രാം മായം കലർന്നതും ഉറവിടം വ്യക്തമല്ലാത്തതുമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.കുവൈത്ത് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗമാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധന നടത്തിയത്.

പരിശോധനയിൽ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 11 റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, പൊതുശുചിത്വത്തിലെ വീഴ്ചകൾ, തൊഴിലാളികളുടെ ആരോഗ്യ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്നിവയും കണ്ടെത്തി.ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അതോറിറ്റി അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!