HomeCommunityകൊല്ലം ഫെസ്റ്റ് – 2026: ദേശിങ്ങനാട് മഹോത്സവത്തിന്റെ പോസ്റ്റർ പ്രകാശനവും കമ്മറ്റി രൂപീകരണവും

കൊല്ലം ഫെസ്റ്റ് – 2026: ദേശിങ്ങനാട് മഹോത്സവത്തിന്റെ പോസ്റ്റർ പ്രകാശനവും കമ്മറ്റി രൂപീകരണവും

Google search engine

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെ. ജെ. പി. എസ്സ്) രൂപീകൃതമായതിന്റെ 20-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊല്ലം ഫെസ്റ്റ് – 2026 – ദേശിങ്ങനാട് മഹോത്സവത്തിന്റെ പോസ്റ്റർ പ്രകാശന ചടങ്ങും കമ്മറ്റി രൂപീകരണ യോഗവും അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്നു.കെ. ജെ. പി. എസ്സ് പ്രസിഡന്റ് ബിനിൽ റ്റി. ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ ജയൻ സദാശിവൻ, രക്ഷാധികാരി ജോയി ജോൺ തുരുത്തിക്കര എന്നിവർ പങ്കെടുത്തു. ഡോ. നീതു മറിയം ചാക്കോ മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. ദേശിങ്ങനാട് മഹോത്സവത്തിന്റെ കമ്മറ്റി രൂപീകരണം, സംഘാടനം, നടത്തിപ്പ് എന്നിവയെക്കുറിച്ചുള്ള വിശദമായ വിശദീകരണം യോഗത്തിൽ അവതരിപ്പിച്ചു.യോഗത്തിൽ കെ. ജെ. പി. എസ്സ് ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതവും ട്രഷറർ അജയ് നായർ നന്ദിയും രേഖപ്പെടുത്തി. സംഘടനാ സെക്രട്ടറി രാജു വർഗീസ്, വൈസ് പ്രസിഡൻറുമാരായ തമ്പി ലൂക്കോസ്, വാഹിദ്, കൂടാതെ ഷാജി സാമുവൽ, ടൈറ്റസ് വർഗീസ്, നൈസാം പട്ടാഴി, ഐസക് വർഗീസ്, ഷംന അൽ അമീൻ, ബിജിമോൾ തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു.ഏപ്രിൽ 24-ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന കൊല്ലം ഫെസ്റ്റ് – 2026 ദേശിങ്ങനാട് മഹോത്സവത്തിന്റെ പ്രധാന ആകർഷണമായി മെഗാ മ്യൂസിക്കൽ പ്രോഗ്രാം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൊല്ലത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യവും ഒരുമിപ്പിക്കുന്ന മഹോത്സവമായാണ്, സമാജത്തിന്റെ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം ഫെസ്റ്റ് – 2026 ദേശിങ്ങനാട് മഹോത്സവം സംഘടിപ്പിക്കുന്നത്.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!