HomeGULFകുവൈത്തിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾക്ക് സമയപരിധി, ഇന്നുമുതൽ ആരംഭിക്കും – ഔഖാഫ് മന്ത്രാലയം

കുവൈത്തിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾക്ക് സമയപരിധി, ഇന്നുമുതൽ ആരംഭിക്കും – ഔഖാഫ് മന്ത്രാലയം

Google search engine

കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് കുവൈത്തിലെ എല്ലാ പള്ളികളിലും തറാവീഹ്, ഖിയാം നമസ്കാരങ്ങൾ നടത്തുമെന്ന് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (Awqaf) അറിയിച്ചു.മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരം ഇന്ന് രാത്രി മുതൽ തറാവീഹ് നമസ്കാരം ആരംഭിക്കും. ഇഷാ നമസ്കാരത്തിന് ശേഷം നടക്കുന്ന തറാവീഹ് 20 മിനിറ്റിൽ കൂടുതൽ നീളരുതെന്ന് നിർദേശിച്ചിട്ടുണ്ട്.അതേസമയം, ഖിയാം നമസ്കാരം രാത്രി 12:00 മുതൽ 12:30 വരെ (30 മിനിറ്റ്) മാത്രമാകും നടത്തുക.രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാനും പൊതുതാൽപര്യം സംരക്ഷിക്കാനുമായി ഈ തീരുമാനമെടുത്തതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതോടൊപ്പം റമദാൻ സെന്ററുകളും അതിഥി ഖാരികളുടെയും പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എല്ലാവരും മന്ത്രാലയം നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!