HomeGULFവിസ അപേക്ഷകർക്ക് ആശ്വാസം; കോൺസുലർ സേവനങ്ങൾ വിപുലീകരിച്ച് കുവൈറ്റിലെ യുഎസ് എംബസി

വിസ അപേക്ഷകർക്ക് ആശ്വാസം; കോൺസുലർ സേവനങ്ങൾ വിപുലീകരിച്ച് കുവൈറ്റിലെ യുഎസ് എംബസി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ യുഎസ് എംബസി തങ്ങളുടെ കോൺസുലർ സേവനങ്ങൾ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്തതായി പ്രഖ്യാപിച്ചു. വിസ അപ്പോയിന്റ്‌മെന്റുകൾ ഇനി മുതൽ ഓൺലൈനായി അപേക്ഷകർക്ക് നേരിട്ട് ബുക്ക് ചെയ്യാവുന്നതാണെന്ന് എംബസി അധികൃതർ അറിയിച്ചു.

സേവനങ്ങൾ പൂർണ്ണതോതിൽ പുനരാരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ എംബസി, അപേക്ഷകരെ തിരികെ സ്വീകരിക്കാൻ സജ്ജമാണെന്നും കൂട്ടിച്ചേർത്തു. വിസ നടപടിക്രമങ്ങൾ, ലഭ്യമായ മറ്റ് കോൺസുലർ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ എംബസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!