കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളിൽ ചെറിയ അപകടങ്ങൾ സംഭവിക്കുമ്പോൾ വാഹനങ്ങൾ ഉടൻ തന്നെ റോഡിൽ നിന്ന് മാറ്റിയിടണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകി. ട്രാഫിക് അവയർനസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബു ഹസൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഡുകളിൽ ചെറിയ കൂട്ടിയിടികൾ ഉണ്ടാകുമ്പോൾ വാഹനങ്ങൾ അവിടെത്തന്നെ ഇട്ടു പോകുന്നത് ഗതാഗതക്കുരുക്കിനും മറ്റ് യാത്രക്കാരുടെ സമയനഷ്ടത്തിനും കാരണമാകുന്നു. ഇങ്ങനെ ചെയ്യുന്നത് ഗതാഗതം തടസപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ചെറിയ തട്ടലുകളോ മുട്ടലുകളോ ഉണ്ടായാൽ ട്രാഫിക് പട്രോളിംഗ് സംഘം വരുന്നത് വരെ റോഡിന് നടുവിൽ കാത്തുനിൽക്കാതെ വാഹനം സുരക്ഷിതമായ വശത്തേക്ക് മാറ്റണം. വാഹനം റോഡിൽ നിന്ന് മാറ്റിയ ശേഷം ട്രാഫിക് പോലീസിനെ വിളിക്കുകയോ അല്ലെങ്കിൽ നേരിട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി വിവരമറിയിക്കുകയോ ചെയ്യാം. അപകടം നടന്ന ശേഷം വാഹനം മാറ്റാതെ ഗതാഗത തടസ്സം സൃഷ്ടിച്ചാൽ അത് നിയമലംഘനമായി പരിഗണിച്ച് പിഴ ഈടാക്കുന്നതാണ്. ഗതാഗതം സുഗമമാക്കുന്നതിനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
ചെറിയ അപകടമുണ്ടായാൽ വാഹനം റോഡിൽ നിന്ന് മാറ്റണം; നിർദ്ദേശം ലംഘിച്ചാൽ നടപടിയെന്ന് കുവൈത്ത് ട്രാഫിക് വിഭാഗം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



