കുവൈത്ത് സിറ്റി: റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ട്രാഫിക് അറിയിച്ചു. അഞ്ചാം റൗണ്ട് എബൗട്ടിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ജനുവരി 15 വ്യാഴാഴ്ച പുലർച്ചെ 12:00 മുതൽ 5:30 വരെ അഞ്ചര മണിക്കൂർ നേരത്തേക്കാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ട്രാഫിക് സൈൻ ബോർഡുകളും റോഡ് ഗൈഡൻസ് മാർക്കറുകളും സ്ഥാപിക്കുന്നതിനാണ് ഈ നിയന്ത്രണം.സാൽമിയയിൽ നിന്ന് ജഹ്‌റ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കിംഗ് ഫഹദ് റോഡ് എൻട്രൻസിലൂടെ തിരിച്ചുവിടും. ഇവിടെ നിന്ന് കുവൈത്ത് സിറ്റിയിലേക്കോ അഹമ്മദിയിലേക്കോ ഗതാഗതം തിരിച്ചുവിടുന്നതാണ്. അഹമ്മദി, കുവൈത്ത് സിറ്റി ഭാഗത്ത് നിന്ന് മഗ്‌രിബ് റോഡ് വഴി വരുന്ന വാഹനങ്ങൾ സാറ ഏരിയയുടെ പ്രവേശന കവാടത്തിൽ വെച്ച് വരി മാറേണ്ടതുണ്ട്. റോഡ് മാർക്കിംഗുകളും സൈൻ ബോർഡുകളും സ്ഥാപിക്കുന്ന ജോലി വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കുക എന്നുള്ളതാണ് ലക്ഷ്യം. യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും സുഗമമായ ഗതാഗതത്തിനായി ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ ഗതാഗത നിയന്ത്രണം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



