കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ക്രിയേറ്റിവിറ്റി വിങ്ങിന്റെ നേതൃത്തത്തിൽ ജഹ്റ ഡെസർട്ടിൽ പ്രേത്യേകം തയ്യാറാക്കിയ ശൈത്യകാല ടെന്റിൽ വെച്ച് വിന്റർ പിക്നിക്ക് സംഘടിപ്പിക്കുന്നു. നാളെ(വെള്ളിയാഴ്ച) രാവിലെ 9.30 മുതൽ ആരംഭിക്കുന്ന പിക്നിക്കിൽ കുട്ടികൾക്കും, സ്ത്രീകൾക്കും ,പുരുഷന്മാർക്കും വെവ്വേറെയായി കലാ, കായിക വൈജ്ഞാനിക മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.കുട്ടികൾക്കും, മുതിർന്നവർക്കും ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണെന്നും സംഘടകർ അറിയിച്ചു. കുട്ടികളുള്ള പരിപാടികൾ രാവിലെ 9.30 നും, മുതിർന്നവർക്കുള്ള പരിപാടികൾ ജുമുഅക്ക് ശേഷവുമാണ് നടക്കുന്നത് . വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കുന്ന പിക്നിക്കിൽ എത്തുന്നവർക്ക് ഭക്ഷണവും,മറ്റ് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും, ജുമുഅക്ക് ശേഷം മലായാള ഖുതുബ നടക്കുന്ന പള്ളികളുടെ പരിസരത്തു നിന്നും വാഹനം ഉണ്ടായിരിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ വിന്റർ പിക്നിക്ക് സംഘടിപ്പിക്കുന്നു.
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



