കുവൈത്ത് സിറ്റി: ജഹ്‌റ, അഹമ്മദി ഗവർണറേറ്റുകളിൽ സുരക്ഷാ പട്രോളിംഗിനിടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യം കൈവശം വെച്ചതിനും തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയ കേസിൽ ഉൾപ്പെട്ടതിനുമാണ് നടപടി. കബ്ദ് റോഡിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സംശയകരമായ രീതിയിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനം ശ്രദ്ധിച്ചു. ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തേക്ക് ചെന്നപ്പോൾ അതിലുണ്ടായിരുന്ന നാൽപ്പതുകാരൻ മദ്യലഹരിയിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് വിദേശ മദ്യക്കുപ്പിയും കണ്ടെടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളെ അറസ്റ്റ് ചെയ്ത് ജഹ്‌റ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.മംഗഫ് ഏരിയയിൽ നടന്ന പരിശോധനയിലാണ് രണ്ടാമത്തെ ആൾ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വൈകി പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ, സംശയകരമായ സാഹചര്യത്തിൽ ബാഗും തൂക്കി നടന്നുവരികയായിരുന്ന ഏഷ്യൻ വംശജനെ തടഞ്ഞുനിർത്തി പരിശോധിച്ചു. ഇയാളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോഴാണ് തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയതിന് ഇയാൾക്കെതിരെ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്ന് വ്യക്തമായത്. പിടിയിലായ രണ്ട് പേരെയും കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പരിശോധന കർശനമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തം; മദ്യവുമായി ഒരാളും ഒളിച്ചോടിയ കേസിൽ മറ്റൊരാളും പിടിയിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



