ഹവല്ലി: ഹവല്ലിയിലെ ഒരു പ്രമുഖ റെസ്റ്റോറന്റിന്റെ പാർക്കിംഗ് ഏരിയയിൽ, കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. റെസ്റ്റോറന്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒരാൾ പാതി ഉറങ്ങിയ നിലയിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടവർ വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫസ്റ്റ് സർജന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ, വാഹനത്തിനുള്ളിൽ ലഹരി മൂലം അബോധാവസ്ഥയിലായ ആളെയാണ് കണ്ടത്. ഇയാളെ പരിശോധിച്ചപ്പോൾ അസാധാരണമായ അവസ്ഥയിലായിരുന്നുവെന്നും സംസാരിക്കാൻ പോലും സാധിക്കാത്ത വിധം മദ്യപിച്ചിരുന്നതായും കണ്ടെത്തി. വാഹനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് കുപ്പി എനർജി ഡ്രിങ്കുകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.കസ്റ്റഡിയിലെടുത്ത ഇയാളെ ഉടൻ തന്നെ ഹവല്ലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. നിലവിൽ ഇയാൾ ഹവല്ലി പോലീസ് സ്റ്റേഷനിൽ റിമാൻഡിലാണെന്നും നിയമനടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇയാൾക്കെതിരെ കേസ് ചാർജ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഹവല്ലിയിൽ റെസ്റ്റോറന്റ് പാർക്കിംഗിൽ ലഹരിയിലായ നിലയിൽ കണ്ടെത്തിയ ആളെ പോലീസ് പിടികൂടി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



