കുവൈത്ത് സിറ്റി: ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ ഹവല്ലി അൽ-മഹ്ദി സ്ട്രീറ്റിലെ നിർമ്മാണ സ്ഥലത്തുണ്ടായ മോഷണക്കേസിലെ പ്രതിയെ പിടികൂടി. 2025 ഡിസംബർ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിർമ്മാണ സ്ഥലത്തുനിന്ന് ഇരുമ്പ് കമ്പികൾ, ഇലക്ട്രിക്കൽ വയറുകൾ, ഒരു ജനറേറ്റർ എന്നിവയുൾപ്പെടെ ഏകദേശം 2,300 കുവൈത്തി ദിനാർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായി ഒരു കുവൈത്ത് പൗരൻ പോലീസിൽ പരാതി നൽകിയിരുന്നു. പരാതി സമയത്ത് ആരെയും പേരെടുത്ത് സംശയിച്ചിരുന്നില്ല.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ ഒരു വർഷത്തിലേറെയായി വിസ കാലാവധി കഴിഞ്ഞ് കുവൈത്തിൽ അനധികൃതമായി താമസിക്കുന്നയാളാണെന്ന് പോലീസ് കണ്ടെത്തി. ആദ്യം കുറ്റം നിഷേധിച്ച പ്രതി, മറ്റൊരു വ്യക്തിയാണ് മോഷണം നടത്തിയതെന്ന് മൊഴി നൽകി. എന്നാൽ, പ്രതി പേര് വെളിപ്പെടുത്തിയ വ്യക്തി സ്വമേധയാ പോലീസിന് മുന്നിലെത്തി കുറ്റം സമ്മതിച്ചു. പരാതിക്കാരനുമായുള്ള സാമ്പത്തിക തർക്കങ്ങളാണ് ഇത്തരമൊരു പ്രവർത്തിക്ക് കാരണമെന്നാണ് ഇയാൾ നൽകിയ മൊഴി. തർക്കങ്ങളുള്ള കാര്യം പരാതിക്കാരനും സമ്മതിച്ചിട്ടുണ്ട്. എങ്കിലും, യഥാർത്ഥ പ്രതിയെയും കുറ്റം സമ്മതിച്ച വ്യക്തിയെയും ഉൾപ്പെടുത്തി കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. അനധികൃതമായി രാജ്യത്ത് താമസിച്ചതിനും മോഷണത്തിൽ പങ്കാളിയായതിനും പ്രതികൾ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും.
നിർമ്മാണ സാമഗ്രി മോഷണം: പ്രതി പിടിയിൽ; ഒരു വർഷമായി താമസിച്ചത് കാലാവധി കഴിഞ്ഞ വിസയിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



