കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ കോടതി വിധികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പിടിച്ചെടുത്ത നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എക്സിക്യൂഷൻ 205 വാഹനങ്ങൾ പൊതുലേലത്തിൽ വിൽക്കുന്നു. അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള സെയിൽസ് ഓഫീസിൽ വെച്ചാണ് ലേല നടപടികൾ നടക്കുകയെന്ന് ഔദ്യോഗിക ഗസറ്റിലൂടെ മന്ത്രാലയം അറിയിച്ചു. ജനുവരി 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആദ്യഘട്ട ലേലം ആരംഭിക്കും. ആദ്യ ദിവസം ഏകദേശം 53 വാഹനങ്ങളാണ് വിൽപനയ്ക്കായി വെച്ചിട്ടുള്ളത്.തുടർന്നുള്ള ദിവസങ്ങളിലും ലേല നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വരും ബുധനാഴ്ചയായ ജനുവരി 21-ന് 52 സ്വകാര്യ വാഹനങ്ങളും, ജനുവരി 25 ഞായറാഴ്ച 50 വാഹനങ്ങളും ലേലം ചെയ്യും. ജനുവരി 28 ബുധനാഴ്ച അവസാന 50 വാഹനങ്ങൾ കൂടി ലേലത്തിൽ വിൽക്കുന്നതോടെ നടപടികൾ പൂർത്തിയാകും. വിവിധ കേസുകളിൽ ഉൾപ്പെട്ടതും കോടതി വിധികളെത്തുടർന്ന് കണ്ടുകെട്ടിയതുമായ വാഹനങ്ങളാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. താല്പര്യമുള്ളവർക്ക് നിശ്ചിത സമയത്ത് അർദിയയിലെ ഓഫീസിലെത്തി ലേലത്തിൽ പങ്കെടുക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
പിടിച്ചെടുത്ത 205 വാഹനങ്ങൾ ലേലം ചെയ്യുന്നു; നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



