കൊവിഷീൽഡ്; ആസ്ട്രസെനെക്ക കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയിൽ സംശയം പ്രകടിപ്പിച്ച്‌ യുഎസ് സർക്കാർ

  • 23/03/2021

ന്യൂയോർക്ക്: ആസ്ട്രസെനക്ക കൊവിഡ് വാക്‌സിൻ കമ്പനി നൽകിയ വാക്‌സിൻ ഡാറ്റ കാലഹരണപ്പെട്ടതെന്ന വിമർശനവുമായി യുഎസ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അലർജി അന്റ് ഇൻഫെക്ഷ്യസ് ഡിസീസ്. കൊവിഡ് വാക്‌സിനായി ഉപയോഗിക്കുന്ന ആസ്ട്രസെനക്കയുടെ കൊവിഷീൽഡിന് പരിമതിയുണ്ടെന്ന കണ്ടെത്തൽ ആരോഗ്യരംഗത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ലക്ഷണമുള്ള കൊവിഡ് പ്രതിരോധിക്കുന്നതിൽ ആസ്ട്രസെനക്ക വാക്‌സിൻ 79 ശതമാനം മാത്രം ഫലപ്രദമാണെന്ന സ്വീഡിഷ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് വന്ന് ഏറെ കഴിയും മുമ്പാണ് യുഎസ് ഏജൻസിയുടെ റിപ്പോർട്ട് വന്നിരിക്കുന്നത്. വാക്‌സിൻ ഉപയോഗിക്കുമ്പോൾ രക്തം കട്ടപിടിക്കുമെന്നതിനെക്കുറിച്ച്‌ റിപോർട്ടിൽ പരമാർശമില്ല. അതേസമയം ഫ്രാൻസും ജർമ്മനിയടക്കമുള്ള ചില യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രസെനക്ക ഉപയോഗിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ആസ്ട്രസെനക്ക നൽകിയ വിവരങ്ങൾ പുതിയതല്ലെന്നും ഫപ്രാപ്തിയെ സംബന്ധിച്ച്‌ പൂർണവിവരങ്ങളില്ലെന്നുമാണ് യുഎസ് ഇൻസ്റ്റിറ്റിയൂട്ടിന്റെ പരാതി. ആസ്ട്രസെനക്കയുടെ ഉപയോഗം രക്തം കട്ടപിടിക്കുന്നതിന് കാരണമാവുമെന്ന് വ്യാപകമായ പരാതിയുണ്ട്. കമ്പനി തന്നെ പറയുന്നതനുസരിച്ച് മാർച്ച്‌ 14ന് രക്തം കട്ടപിടിക്കുന്ന 37 കേസുകൾ റിപ്പോർട്ട് ചെയ്തു. അന്നേ ദിവസം 17ദശലക്ഷം പേർക്കാണ് കൊവിഡ് വാക്‌സിൻ എടുത്തത്.

ആസ്ട്ര സെനക്കയും ഓക്‌സ്ഫഡ് സർവകലാശാലയും സംയുക്തമായാണ് കൊവിഷീൽഡ് പുറത്തിറക്കിയത്. ലോകത്ത് ഏകദേശം 70 രാജ്യങ്ങളിൽ കമ്പനിയുടെ വാക്‌സിൻ ഉപയോഗത്തിലുണ്ട്. ലോകാരോഗ്യ സംഘടനയും കൊവിഷീൽഡിന് അനുമതി നൽകിയിട്ടുണ്ട്.

Related Articles