യഥാർത്ഥത്തിൽ ഉരുളക്കിഴങ്ങിനെ പേടിക്കണോ?

  • 20/02/2022


വണ്ണം കൂടുമെന്ന് പേടിച്ച് പലരും ഒഴിവാക്കുന്ന ഒരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. വിപണിയിൽ ഉരുളക്കിഴങ്ങ് കൊണ്ടുള്ള ധാരാളം പലഹാരങ്ങൾ ഇന്ന് ലഭ്യമാണ്. കുട്ടികൾക്കും ഏറെ പ്രിയങ്കമാണ് ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചിപ്സുകളും മറ്റും. ഉരുളക്കിഴങ്ങ് യഥാർത്ഥത്തിൽ പോഷകങ്ങൾ നിറഞ്ഞതാണ്. അത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമായാണ് വിദ​ഗ്ധർ പറയുന്നത്.

ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും കൂടുതലാണെന്നും അതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകുമെന്നും അവർ പറയുന്നു. പൊട്ടറ്റോ പ്രോട്ടീസ് ഇൻഹിബിറ്ററുകൾ-2 ധാരാളമായി ഉരുളക്കിഴങ്ങിൽ കാണപ്പെടുന്നുണ്ടെന്ന് ഇത് Cholecystokinin എന്ന ഹോർമോൺ വഴി വിശപ്പ് കുറയ്ക്കാൻ സ​ഹായിക്കുന്നതായി ഡോക്ടർമാർ പറയുന്നു.

ഉരുളക്കിഴങ്ങും പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് പഞ്ചസാരയെ ഉയർന്ന നിരക്കിൽ വിഘടിപ്പിച്ച് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും ഗോയൽ പറഞ്ഞു. ഉരുളക്കിഴങ്ങിലെ ഉയർന്ന പൊട്ടാസ്യം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്ന് ഡയറ്റീഷ്യൻ പറയുന്നു.

ടീപ്പ് ഫ്രെെ ചെയ്ത് ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോ​​ഗ്യത്തിന് ദോഷം ചെയ്യുമെന്നും ഗോയൽ പറഞ്ഞു. ഒലീവ് ഓയിൽ ഉപയോ​ഗിച്ച് ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണെന്നും വിദ​ഗ്ധർ പറഞ്ഞു.

ഉരുളക്കിഴങ്ങ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ...

എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും. രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് മികച്ചതാണ്. ഹൃദ്രോഗങ്ങളെ ചെറുക്കാനും ഉരുളക്കിഴങ്ങിനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിൻ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും. 

ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിൻസ് കാൻസർ സെല്ലിന്റെ വളർച്ച തടയും. ആരോഗ്യവും സൗന്ദര്യവുമുള്ള ചർമം സ്വന്തമാക്കാൻ ഉരുളക്കിഴങ്ങ് പതിവായി ആഹാരത്തിൽ ഉൾപ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചുളിവുകളും പാടുകളുമകറ്റി ചർമം സുന്ദരവും മൃദുലവുമാക്കുന്നു. ശാരീരിക വ്യായാമത്തിനു ശേഷമുള്ള ക്ഷീണമകറ്റാനും മസിലുകളുടെ വളർച്ചയ്ക്കും ഉരുളക്കിഴങ്ങിൽ ഏറെയളവിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് സഹായിക്കും. 

ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന കോ എൻസൈമായ ആൽഫ ലിപ്പോയിക് ആസിഡ് മൊത്തത്തിലുള്ള വൈജ്ഞാനിക ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. അൽഷിമേഴ്‌സ് രോഗികളിലും ഈ ആസിഡ് ഗുണം ചെയ്യുമെന്ന് വിദഗ്ധർ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്റെ പ്രവർത്തനത്തെ (സിങ്ക്, ഫോസ്ഫറസ്, ബി കോംപ്ലക്സ് ഉൾപ്പെടെ) ഗുണപരമായി ബാധിക്കുന്നു. നാഡീസംബന്ധമായ ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ ബി 6 വളരെ പ്രധാനമാണ്.

Related Articles