ശ്വാസത്തിൽ നിന്ന് കൊവിഡ് 19 കണ്ടെത്താം: ഇൻസ്‌പെക്‌റ്റ് ഐആർന് അടിയന്തര ഉപയോഗ അനുമതി നൽകി എഫ്ഡിഎ

  • 16/04/2022


ശ്വാസത്തിൽ നിന്ന് കൊവിഡ് 19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ഉപകരണമായ ഇൻസ്‌പെക്‌റ്റ് ഐആർ (InspectIR) ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) അടിയന്തര ഉപയോഗ അനുമതി നൽകി. ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിൾ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്. 

InspectIR കൊവിഡ് 19 ബ്രീത്ത്‌ലൈസർ ഓഫീസുകളിലും ആശുപത്രികളിലും മൊബൈൽ ടെസ്റ്റിംഗ് സൈറ്റുകളിലും ഉപയോഗിക്കാമെന്നും എഫ്ഡിഎ പറഞ്ഞു. മൂന്ന് മിനിറ്റിനുള്ളിൽ ഫലം അറിയാനാകുമെന്നും എഫ്ഡിഎ അവകാശപ്പെടുന്നു. 

കൊവിഡ‍് 19നുള്ള ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾക്കൊപ്പം സംഭവിക്കുന്ന ദ്രുതഗതിയിലുള്ള നവീകരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് എഫ്ഡിഎയുടെ സെന്റർ ഫോർ ഡിവൈസസ് ആൻഡ് റേഡിയോളജിക്കൽ ഹെൽത്തിന്റെ ഡയറക്ടർ ഡോ. ജെഫ് ഷൂറൻ പറഞ്ഞു.

പോസിറ്റീവ് ടെസ്റ്റ് സാമ്പിളുകൾ തിരിച്ചറിയുന്നതിൽ ഉപകരണം 91.2 ശതമാനം കൃത്യവും നെഗറ്റീവ് ടെസ്റ്റ് സാമ്പിളുകൾ തിരിച്ചറിയുന്നതിൽ 99.3 ശകമാനം കൃത്യവും ആണെന്ന് എഫ്ഡിഎ വ്യക്തമാക്കി. ഇൻസ്‌പെക്‌റ്റ് ഐആർ ആഴ്ചയിൽ ഏകദേശം 100 ഉപകരണങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, അവ ഓരോന്നും പ്രതിദിനം ഏകദേശം 160 സാമ്പിളുകൾ വിലയിരുത്താൻ ഉപയോഗിക്കാമെന്നാണ് റിപ്പോർട്ടുകൾ.

Related Articles