വീട്ടില്‍ തന്നെ എപ്പോഴും അടഞ്ഞിരിക്കില്ലേ, ; ഈ പ്രശ്നം നിങ്ങളെ അലട്ടാം...

  • 21/03/2023
ഓരോ വൈറ്റമിനുകളും ഓരോ തരം ധര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇവയുടെ സ്രോതസുകളും പലതുതന്നെ. ഇതില്‍ വൈറ്റമിൻ-ഡിയുടെ ചില ധര്‍മ്മങ്ങളെ കുറിച്ചും വൈറ്റമിൻ-ഡി കാര്യമായ അളവില്‍ കുറയുമ്പോള്‍ അത് എങ്ങനെയാണ് നമ്മളെ ബാധിക്കുക്കയെന്നും അതിനെന്താണ് പരിഹാരമെന്നുമാണ് ഇനി വിശദീകരിക്കുന്നത്. 

ശരീരത്തിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകണമെങ്കില്‍ പലതരത്തിലുള്ള പോഷകങ്ങളും ആവശ്യമാണ്. വൈറ്റമിനുകള്‍ ഇക്കൂട്ടത്തില്‍ ഏറെ പ്രധാനമായ ഘടകങ്ങളാണ്. വൈറ്റമിൻ-എ, ബി1, ബി2, ബി3, സി, ഡി, ഇ, കെ എന്നിവയാണ് നമുക്ക് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍ എന്ന് ഏവര്‍ക്കുമറിയാം.

ഓരോ വൈറ്റമിനുകളും ഓരോ തരം ധര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇവയുടെ സ്രോതസുകളും പലതുതന്നെ. ഇതില്‍ വൈറ്റമിൻ-ഡിയുടെ ചില ധര്‍മ്മങ്ങളെ കുറിച്ചും വൈറ്റമിൻ-ഡി കാര്യമായ അളവില്‍ കുറയുമ്പോള്‍ അത് എങ്ങനെയാണ് നമ്മളെ ബാധിക്കുക്കയെന്നും അതിനെന്താണ് പരിഹാരമെന്നുമാണ് ഇനി വിശദീകരിക്കുന്നത്. 

വൈറ്റമിൻ- ഡിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ-ഡി നമ്മുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് കാര്യമായും സഹായകമാകുന്നത്. കൂടാതെ പേശികള്‍, പല്ല് എന്നിവയുടെ ആരോഗ്യത്തിനും വൈറ്റമിൻ -ഡി ആവശ്യമാണ്. 

രോഗ പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുക, വാതരോഗത്തെ ചെറുക്കുക, ടൈപ്പ്- 2 പ്രമേഹം- ഹൃദ്രോഗങ്ങള്‍- ചില ക്യാൻസറുകള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുക, ബിപി നിയന്ത്രിക്കുക, നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുക തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ വൈറ്റമിൻ- ഡി പ്രയോജനപ്രദമായി വരുന്നു.

വൈറ്റമിൻ-ഡിയുടെ സ്രോതസുകള്‍...

സൂര്യപ്രകാശമാണ് വൈറ്റമിൻ-ഡിയുടെ ഒരു പ്രധാന സ്രോതസ്. എന്നാല്‍ സൂര്യപ്രകാശത്തിലൂടെ മാത്രമായി നമുക്ക് ആവശ്യമായ വൈറ്റമിൻ- ഡി എപ്പോഴും ലഭ്യമാകണമെന്നില്ല. ബാക്കി ഭാഗം ഭക്ഷത്തിലൂടെ തന്നെയാണ് നാം കണ്ടെത്തേണ്ടതും. എങ്കിലും പ്രകൃതിദത്തമായി സൂര്യപ്രകാശത്തിലൂടെ തന്നെ വൈറ്റമിൻ -ഡി ലഭ്യമാക്കാൻ ശ്രമിക്കണം.

പൊതുവെ വീട്ടില്‍ നിന്ന് തീരെ പുറത്തിറങ്ങാത്ത ആളുകളിലാണ് വൈറ്റമിൻ-ഡി കുറവ് കാണുക. ഇതനുള്ള കാരണം ഇതോടെ വ്യക്തമായല്ലോ. വൈറ്റമിൻ-ഡി ഇത്തര്തതില്‍ കുറയുമ്പോഴാകട്ടെ അത് എല്ലിനെയും പേശികളെയും പല്ലുകളെയുമെല്ലാം ബാധിക്കാം. പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സാധിക്കാത്തത് മൂലം പലവിധ രോഗങ്ങളും അണുബാധകളും വേറെയും പിടിപെടാം. വിഷാദരോഗത്തിലേക്ക് വരെ വൈറ്റമിൻ-ഡി കുറയുന്നത് നയിക്കാം. അതിനാല്‍ തന്നെ ദിവസവും അല്‍പനേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി നടക്കാൻ ശ്രമിക്കുക.

വീടിന്‍റെ കോമ്പൗണ്ടില്‍ തന്നെ സൂര്യപ്രകാശമുള്ളപ്പോള്‍ ചെറിയൊരു നടപ്പ് നടന്നാല്‍ മതിയാകും. ഇത്രയെങ്കിലും ചെയ്തില്ലെങഅകില്‍ അത് ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്ന് മനസിലാക്കുക. 

Related Articles