വേനല്‍ക്കാലത്ത് ഏറ്റവുമധികം ഡിമാൻഡ് വരുന്നൊരു പച്ചക്കറിയാണ് കക്കിരി. 96 ശതമാനവും ഇതില്‍ വെള്ളമാണ് അടങ്ങിയിരിക്കുന്നത് എന്നതിനാലാണ് വേനലില്‍ അധികപേരും കക്കിരി കഴിക്കുന്നത്. വെറുതെ മുറിച്ച് കഴിക്കുകയോ, സലാഡ് ആക്കിയോ ജ്യൂസ് ആക്കിയോ എല്ലാം കക്കിരി കഴിക്കുന്നവരോ ഉണ്ട്. അധികവും ജലാംശമായതിനാല്‍ വേനലില്‍ നിര്‍ജലീകരണം തടയുന്നതിനാണ് കക്കിരി കാര്യമായും സഹായിക്കുന്നത്. കലോറി കുറവായതിനാല്‍ തന്നെ ധൈര്യപൂര്‍വം എത്ര വേണമെങ്കിലും ഇത് കഴിക്കാം. ആന്‍റി ഓക്സിഡന്‍റുകളാലും വൈറ്റമിനുകളാലും ധാതുക്കളാലുമെല്ലാം സമ്പന്നമാണ് കക്കിരി. ചൂടുകാലമാകുമ്പോഴാണ് ആദ്യമേ സൂചിപ്പിച്ചത് പോലെ കക്കിരി വാങ്ങുന്നവരുടെ എണ്ണം കൂടുന്നത്. മിക്കവരും മാര്‍ക്കറ്റില്‍ പോകുന്ന സമയത്ത് ഇത് ഒന്നിച്ച് വാങ്ങിക്കുകയാണ് ചെയ്യാറ്. ഇങ്ങനെ വരുമ്പോള്‍ ഇത് കേടാകാതെ സൂക്ഷിക്കാനും ഇത്തിരി പ്രയാസമാണ്. എന്നാല്‍ രണ്ടാഴ്ച വരെ കക്കിരി കേടാകാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഒന്ന്...കക്കിരി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് മുമ്പായി നല്ലതുപോലെ കഴുകി വൃത്തിയാക്കണം. ശേഷം ഇതിന് പുറത്തുള്ള ജലാംശം തുടയ്ക്കുകയും വേണം. കഴുകുന്നതിലൂടെ ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കള്‍ പോകുകയും കക്കിരി കൂടുതല്‍ സമയം കേടാകാതിരിക്കുകയും ചെയ്യും.തൊലിപ്പുറത്ത് ജലാംശം ഇരുന്നാലും ഇത് വേഗത്തില്‍ കേടാകാം അതിനാലാണ് തുടച്ച് ജലാംശം കളയുന്നത്. രണ്ട്...നനവ് ഇരുന്നാലും പെട്ടെന്ന് കക്കിരി കേടാകുമെന്ന് പറഞ്ഞുവല്ലോ. അതിനാല്‍ ഫ്രിഡ്ജിനകത്ത് ഉണങ്ങിയിരിക്കുന്ന ഭാഗത്ത് അത്ര ഇടുങ്ങിയതല്ലാത്ത രീതിയിലാണ് കക്കിരി വയ്ക്കേണ്ടത്. മൂന്ന്...ഇനി, ഫ്രിഡ്ജിലാണെങ്കിലും ഏതെങ്കിലും വിധത്തില്‍ നനവ് പറ്റി കക്കിരി പെട്ടെന്ന് കേടാകാതിരിക്കാൻ ടിഷ്യൂ പേപ്പറിലോ, സാധാരണ പേപ്പറിലോ എല്ലാം പൊതിഞ്ഞ് വയ്ക്കുന്നതും നല്ലതാണ്. നാല്...പേപ്പറില്‍ പൊതിയുന്നത് പോലെ തന്നെ കക്കിരി കഴുകി,തുടച്ചതിന് ശേഷം പ്ലാസ്റ്റിക് ബാഗില്‍ എയര്‍ ടൈറ്റായി ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചാലും മതി. ഇതും ഏറെ നാള്‍ കക്കിരി കേടാകാതിരിക്കാൻ സഹായിക്കും. അഞ്ച്...പാതി മുറിച്ച കക്കിരിയാണെങ്കില്‍ അത് അങ്ങനെ തന്നെ ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇത് രോഗാണുക്കള്‍ കയറിപ്പറ്റുന്നതിനും എളുപ്പത്തില്‍ കേടാകുന്നതിനുമെല്ലാം കാരണമാകും. മുറിച്ച ഭാഗം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച് സീല്‍ ചെയ്ത് വേണം ഫ്രിഡ്ജിനകത്ത് വയ്ക്കാൻ. ആറ്...മറ്റ് പച്ചക്കറികളോ പഴങ്ങളോ സൂക്ഷിച്ചതിനൊപ്പം അങ്ങനെ തന്നെ കക്കിരി വയ്ക്കാതിരിക്കുന്നതാണ് നല്ലത്. കക്കിരി വേറെ തന്നെ വയ്ക്കാം. അല്ലെങ്കില്‍ പൊതിഞ്ഞോ പ്ലാസ്റ്റിക് ബാഗിലാക്കിയോ മറ്റുള്ളവയുടെ കൂട്ടത്തില്‍ വയ്ക്കാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?