കൊവിഡ് പ്രതിരോധത്തിന് മൗത്ത് വാഷും; പുതിയ പഠനം

  • 18/11/2020

കൊവിഡ് പ്രതിരോധത്തിന് ഹാന്‍ഡ് വാഷും സാനിറ്റൈസറും സഹായിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചതാണ്.  രോഗത്തെ പ്രതിരോധിക്കാന്‍ മൗത്ത് വാഷ് സഹായിക്കും എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനം. വെയില്‍സ് യൂണിവേഴ്‌സിറ്റ് ഹോസ്പ്പിറ്റലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയിരിക്കുന്നത്. കാര്‍ഡിഫ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും മൗത്ത് വാഷിന്റെ കാര്യത്തെ പിന്തുണയ്ക്കുന്നുണ്ട്. 

ലാബില്‍ നടത്തിയ പരീക്ഷണത്തില്‍  30 സെക്കന്‍ഡ് നേരത്തെ മൗത്ത് വാഷ് ഉപയോഗം രോഗത്തിന് കാരണമാകുന്ന വൈറസുകളെ ഫലപ്രദമായി കൊല്ലാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൗത്ത് വാഷുകളില്‍ കുറഞ്ഞത് 0.07% സെറ്റിപിരിഡിനിയം ക്ലോറൈഡ്  അടങ്ങിയിട്ടുണ്ട്. ഈ ഘടകമാണ് വൈറസിനെ കൊല്ലാന്‍ സഹായിക്കുന്നത് എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. .അതിനാല്‍ മൗത്ത് വാഷും ജനങ്ങളുടെ ദൈനംന്തിന ജീവിതത്തിന്റെ ഭാഗമായിമാറാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷണത്തില്‍ പങ്കെടുത്ത പീരീയോന്റോളജിസ്റ്റായ ഡോക്ടര്‍ നിക്ക് ക്ലേഡണ്‍ പറയുന്നത്. 


Related Articles