ഈ നവജാതശിശുവിനെ ഭയന്ന് ഒളിമ്പിക്സ് വരെ മാറ്റിവയ്ക്കാൻ ലോകം ആലോചിക്കുന്നു.കൊറോണ വൈറസ് വെറും മൂന്നുമാസം പ്രായമുള്ള നവജാതശിശുവെന്ന് ലോകപ്രശസ്ത വൈറോളജി വിദഗ്ധൻ പ്രൊഫസർ വില്യം ഹാൾ.ലോകത്തെമ്പാടും "ബില്ലി" എന്നറിയപ്പെടുന്ന ഈ വൈറോളജിസ്റ്റ് കൊറോണ വൈറസിനെ കുറിച്ചും കോവിഡ് 19 നെ കുറിച്ചും ചിലതൊക്കെ പറഞ്ഞുവെച്ചു.മൂന്നു വയസ്സായ നവജാത ശിശു വളർന്നു വലുതാകുമ്പോൾ എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ല എന്നതാണ് പറഞ്ഞതിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യം.ചൈനയിലെ അടഞ്ഞുകിടക്കുന്ന പ്രൊവിൻസുകളെല്ലാം വീണ്ടും പഴയ രീതിയിൽ എത്തുമ്പോൾ അതിശക്തമായി കോവിഡ് 19 വീണ്ടും തിരിച്ചു വരാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല.ആദ്യ ആഴ്ചയിൽ വെറും രണ്ട് ശതമാനം നിൽക്കുന്ന മരണനിരക്ക് രണ്ടാം ആഴ്ചയിലും മൂന്നാം ആഴ്ചയിലും അത് 7 ശതമാനം വരെ എത്താം എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.അതുകൊണ്ടുതന്നെ ചില സ്ഥലങ്ങളിൽ മരണ നിരക്ക് ഉയർന്നു നിൽക്കുന്നതിൽ അത്ഭുതമില്ല.പ്രായമേറുന്തോറും മരണനിരക്ക് കൂടാനുള്ള സാധ്യത ഇതിനോടൊപ്പം കൂട്ടിവായിക്കണം .ഇത്രയും ജനസാന്ദ്രതയുള്ള കേരളത്തിലും ഭാരതത്തിലും കോവിഡ് 19 എന്തുകൊണ്ട് ആഞ്ഞടിക്കുന്നില്ല ചോദ്യത്തിന് ഒറ്റ ഉത്തരം."ഉടൻ, ഉടൻ " അത് പറയുമ്പോൾ കൂടി അദ്ദേഹം മറ്റു ചിലതുകൂടി പറഞ്ഞുവെക്കുന്നു.ഇവിടെ "യെല്ലോഫീവർ" പടർന്നു പിടിക്കാത്തത്തിന്റ കാരണമെന്ത് എന്നൊരു മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചു.കൊതുകും വൈറസും എല്ലാമുണ്ടായിട്ടും അതീവഗുരുതരമായ മഞ്ഞപ്പനി പടരാത്തതിനു ഒരൊറ്റ കാരണം ചൂണ്ടിക്കാണിച്ചാൽ ഒരുപക്ഷേ ഭാരതത്തിലെ മനുഷ്യരുടെ ശാരീരികമായ പ്രത്യേകതകൾ എന്നു പറയേണ്ടി വരും.ഈ നവജാതശിശുവിന്റെ പ്രത്യേകതകൾ ലോകത്തെമ്പാടും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും അവൾക്കു തണുപ്പാണ് ഏറെ ഇഷ്ടം.ചൂടുള്ള അന്തരീക്ഷത്തിൽ അവൾ പെട്ടെന്ന് നശിച്ചു പോകും .അതുകൊണ്ടുതന്നെ ഒരു പക്ഷേ ഉയർന്ന താപനിലയിലുള്ള ഭാരതത്തിൽ കേരളത്തിൽ കോവിഡ് 19 പടരാതിരിക്കാൻ കാരണങ്ങളിൽ ഒന്നു ഇതാകാം.ലോകത്തിലെ ചില സ്ഥലങ്ങളിലൊക്കെ ഉയർന്ന താപനിലയിലും ഇതു പൊട്ടി പുറപ്പെട്ടുവെങ്കിൽ പോലും ഈ ഉയർന്ന താപനില ഒരു അനുഗ്രഹമായി മാറിയേക്കാം.അടുത്ത സമ്പർക്കം പുലർത്തുമ്പോൾ മാത്രമാണ് ഇത് പടർന്നുപിടിക്കുക എന്നുള്ളതിനാൽ അടുത്ത സമ്പർക്കം ഒഴിവാക്കുന്ന കാര്യങ്ങൾ മാറ്റിവയ്ക്കണം എന്നതു കർശനംഒളിമ്പിക്സ് മാറ്റിവയ്ക്കാൻ ആലോചനകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഒരുതരത്തിലുള്ള ആൾക്കൂട്ടവും നന്നല്ല തന്നെ .ഉയർന്ന താപനില ഒരു രക്ഷകനായി ആയി നിലനിൽക്കാം എങ്കിൽ കൂടിയും.രോഗം വ്യാപകമായി വീണ്ടും പടർന്നുപിടിക്കുമെങ്കിൽ ടെലിമെഡിസിൻ വഴി ആൾക്കാരെ ചികിത്സിക്കേണ്ടത് രീതി ഉപയോഗപ്രദമാക്കേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .വാക്സിനുകളും മരുന്നുകളും കണ്ടെത്തുവാനുള്ള പരീക്ഷണനിരീക്ഷണങ്ങൾ തകൃതിയിൽ നടക്കുന്നുണ്ട്.എങ്കിൽ കൂടിയും രോഗികൾക്കു ഐസൊലേഷൻ വേണമോ ക്വാറെന്റിൻ വേണമോ എന്നതിന് വ്യത്യസ്തമായ അഭിപ്രായമുണ്ട് . രോഗികളെ അടിസ്ഥാനപരമായി വിലയിരുത്തിയ ശേഷം മാത്രമാണ് ഇതു തീരുമാനിക്കേണ്ടത്. പൊതുവേ 14 ദിവസത്തെ ക്വാറെന്റിൻ മതിയാകും എന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ പ്രധാനപ്പെട്ട ഡോക്ടർമാരുടെ കൂടെ നാല് മണിക്കൂറിലേറെ അദ്ദേഹം സംവദിച്ചു.എപ്പോൾ കോവിഡ് രോഗം അപ്രത്യക്ഷമാകും എന്ന ചോദ്യത്തിന് സരസമായി അദ്ദേഹം നൽകി ഉത്തരം"ഞാൻ ഒരു ലോട്ടറി ടിക്കറ്റ് എടുത്തിട്ടുണ്ട്."ഈ നവജാത ശിശു നിരുപദ്രവകാരിയായ ശിശുവായി മാറാൻ നമുക്ക് കാത്തിരിക്കാം
ഈ നവജാതശിശുവിനെ ഭയന്ന് ഒളിമ്പിക്സ് വരെ മാറ്റിവയ്ക്കാൻ ലോകം ആലോചിക്കുന്നു.കൊറോണ വൈറസ് വെറും മൂന്നുമാസം പ്രായമുള്ള നവജാതശിശുവെന്ന് ലോകപ്രശസ്ത വൈറോളജി വിദഗ്ധൻ പ്രൊഫസർ വില്യം ഹാൾ.ലോകത്തെമ്പാടും "ബില്ലി" എന്നറിയപ്പെടുന്ന ഈ വൈറോളജിസ്റ്റ് കൊറോണ വൈറസിനെ കുറിച്ചും കോവിഡ് 19 നെ കുറിച്ചും ചിലതൊക്കെ പറഞ്ഞുവെച്ചു.മൂന്നു വയസ്സായ നവജാത ശിശു വളർന്നു വലുതാകുമ്പോൾ എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ല എന്നതാണ് പറഞ്ഞതിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യം.ചൈനയിലെ അടഞ്ഞുകിടക്കുന്ന പ്രൊവിൻസുകളെല്ലാം വീണ്ടും പഴയ രീതിയിൽ എത്തുമ്പോൾ അതിശക്തമായി കോവിഡ് 19 വീണ്ടും തിരിച്ചു വരാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല.
ആദ്യ ആഴ്ചയിൽ വെറും രണ്ട് ശതമാനം നിൽക്കുന്ന മരണനിരക്ക് രണ്ടാം ആഴ്ചയിലും മൂന്നാം ആഴ്ചയിലും അത് 7 ശതമാനം വരെ എത്താം എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.അതുകൊണ്ടുതന്നെ ചില സ്ഥലങ്ങളിൽ മരണ നിരക്ക് ഉയർന്നു നിൽക്കുന്നതിൽ അത്ഭുതമില്ല.പ്രായമേറുന്തോറും മരണനിരക്ക് കൂടാനുള്ള സാധ്യത ഇതിനോടൊപ്പം കൂട്ടിവായിക്കണം .ഇത്രയും ജനസാന്ദ്രതയുള്ള കേരളത്തിലും ഭാരതത്തിലും കോവിഡ് 19 എന്തുകൊണ്ട് ആഞ്ഞടിക്കുന്നില്ല ചോദ്യത്തിന് ഒറ്റ ഉത്തരം.
"ഉടൻ, ഉടൻ "
അത് പറയുമ്പോൾ കൂടി അദ്ദേഹം മറ്റു ചിലതുകൂടി പറഞ്ഞുവെക്കുന്നു.ഇവിടെ "യെല്ലോഫീവർ" പടർന്നു പിടിക്കാത്തത്തിന്റ കാരണമെന്ത് എന്നൊരു മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചു.കൊതുകും വൈറസും എല്ലാമുണ്ടായിട്ടും അതീവഗുരുതരമായ മഞ്ഞപ്പനി പടരാത്തതിനു ഒരൊറ്റ കാരണം ചൂണ്ടിക്കാണിച്ചാൽ ഒരുപക്ഷേ ഭാരതത്തിലെ മനുഷ്യരുടെ ശാരീരികമായ പ്രത്യേകതകൾ എന്നു പറയേണ്ടി വരും.
ഈ നവജാതശിശുവിന്റെ പ്രത്യേകതകൾ ലോകത്തെമ്പാടും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും
അവൾക്കു തണുപ്പാണ് ഏറെ ഇഷ്ടം.ചൂടുള്ള അന്തരീക്ഷത്തിൽ അവൾ പെട്ടെന്ന് നശിച്ചു പോകും .
അതുകൊണ്ടുതന്നെ ഒരു പക്ഷേ ഉയർന്ന താപനിലയിലുള്ള ഭാരതത്തിൽ കേരളത്തിൽ കോവിഡ് 19 പടരാതിരിക്കാൻ കാരണങ്ങളിൽ ഒന്നു ഇതാകാം.ലോകത്തിലെ ചില സ്ഥലങ്ങളിലൊക്കെ ഉയർന്ന താപനിലയിലും ഇതു പൊട്ടി പുറപ്പെട്ടുവെങ്കിൽ പോലും ഈ ഉയർന്ന താപനില ഒരു അനുഗ്രഹമായി മാറിയേക്കാം.അടുത്ത സമ്പർക്കം പുലർത്തുമ്പോൾ മാത്രമാണ് ഇത് പടർന്നുപിടിക്കുക എന്നുള്ളതിനാൽ അടുത്ത സമ്പർക്കം ഒഴിവാക്കുന്ന കാര്യങ്ങൾ മാറ്റിവയ്ക്കണം എന്നതു കർശനം
ഒളിമ്പിക്സ് മാറ്റിവയ്ക്കാൻ ആലോചനകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഒരുതരത്തിലുള്ള ആൾക്കൂട്ടവും നന്നല്ല തന്നെ .ഉയർന്ന താപനില ഒരു രക്ഷകനായി ആയി നിലനിൽക്കാം എങ്കിൽ കൂടിയും.രോഗം വ്യാപകമായി വീണ്ടും പടർന്നുപിടിക്കുമെങ്കിൽ ടെലിമെഡിസിൻ വഴി ആൾക്കാരെ ചികിത്സിക്കേണ്ടത് രീതി ഉപയോഗപ്രദമാക്കേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .
വാക്സിനുകളും മരുന്നുകളും കണ്ടെത്തുവാനുള്ള പരീക്ഷണനിരീക്ഷണങ്ങൾ തകൃതിയിൽ നടക്കുന്നുണ്ട്.എങ്കിൽ കൂടിയും രോഗികൾക്കു ഐസൊലേഷൻ വേണമോ ക്വാറെന്റിൻ വേണമോ എന്നതിന് വ്യത്യസ്തമായ അഭിപ്രായമുണ്ട് . രോഗികളെ അടിസ്ഥാനപരമായി വിലയിരുത്തിയ ശേഷം മാത്രമാണ് ഇതു തീരുമാനിക്കേണ്ടത്. പൊതുവേ 14 ദിവസത്തെ ക്വാറെന്റിൻ മതിയാകും എന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ പ്രധാനപ്പെട്ട ഡോക്ടർമാരുടെ കൂടെ നാല് മണിക്കൂറിലേറെ അദ്ദേഹം സംവദിച്ചു.എപ്പോൾ കോവിഡ് രോഗം അപ്രത്യക്ഷമാകും എന്ന ചോദ്യത്തിന് സരസമായി അദ്ദേഹം നൽകി ഉത്തരം
"ഞാൻ ഒരു ലോട്ടറി ടിക്കറ്റ് എടുത്തിട്ടുണ്ട്."ഈ നവജാത ശിശു നിരുപദ്രവകാരിയായ ശിശുവായി മാറാൻ നമുക്ക് കാത്തിരിക്കാം
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?