HomeGULFഅംഘറ, അൽ-സാൽമി സ്ക്രാപ്പ് യാർഡുകളിൽ സുരക്ഷാ പരിശോധന ശക്തം; നിരവധിയാളുകൾ കസ്റ്റഡിയിൽ

അംഘറ, അൽ-സാൽമി സ്ക്രാപ്പ് യാർഡുകളിൽ സുരക്ഷാ പരിശോധന ശക്തം; നിരവധിയാളുകൾ കസ്റ്റഡിയിൽ

spot_img

കുവൈറ്റ് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനും രാജ്യത്തെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി അംഘറ, അൽ-സാൽമി സ്ക്രാപ്പ് യാർഡ് മേഖലകളിൽ വൻ സുരക്ഷാ പരിശോധന നടത്തി കുവൈറ്റ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

ഇഖാമ നിയമലംഘനം, തൊഴിൽ നിയമലംഘനം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട നിരവധി പേരെ പരിശോധനയിൽ പിടികൂടി. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

രേഖപ്പെടുത്തിയ കേസിന്റെയും നിയമലംഘനങ്ങളുടെയും വിവരങ്ങൾ: തൊഴിൽ നിയമം (ആർട്ടിക്കിൾ 18) ലംഘിച്ച 43 പേർ പിടിയിലായിഗാർഹിക വിസ (ആർട്ടിക്കിൾ 20) നിയമങ്ങൾ ലംഘിച്ച 22 പേർ കസ്റ്റഡിയിൽ

സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയതായി പരാതിയുള്ള 3 പേർ പിടിയിലായി

ഡീസൽ മോഷണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ 2 പേർ അറസ്റ്റിൽ

അനധികൃതമായി കച്ചവടം നടത്തിയ 2 തെരുവ് കച്ചവടക്കാർ പിടിയിലായി

മയക്കുമരുന്ന് കേസിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഒരു കുവൈറ്റ് പൗരൻ പിടിയിലായി

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!