HomeGULFകുവൈറ്റിൽ തണുപ്പും മഴയും തുടരും; താപനില 7 ഡിഗ്രി വരെ താഴാൻ സാധ്യത

കുവൈറ്റിൽ തണുപ്പും മഴയും തുടരും; താപനില 7 ഡിഗ്രി വരെ താഴാൻ സാധ്യത

spot_img

കുവൈറ്റ് സിറ്റി: രാജ്യത്ത് ഇന്ന് തണുപ്പേറിയ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പകൽ തണുപ്പോടു കൂടിയ കാലാവസ്ഥ അനുഭവപ്പെടും. മണിക്കൂറിൽ 8 മുതൽ 38 കിലോമീറ്റർ വരെ വേഗതയിൽ തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യത. രാത്രിയിൽ തണുപ്പ് വർദ്ധിക്കും. ആകാശം മേഘാവൃതമായി തുടരും. കാറ്റിന്റെ വേഗത മണിക്കൂറിൽ 12 മുതൽ 38 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. രാത്രിയിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രേഖപ്പെടുത്തുന്ന പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!