യു.എ.ഇJoyalukkas Exchange ‘JoyPay’ എന്ന പുതിയ ബ്രാൻഡ് പേരിൽ മൊബൈൽ ആപ്പിനെ പുനർനാമകരണം ചെയ്ത് ഔദ്യോഗികമായി പുറത്തിറക്കി. കമ്പനിയുടെ ഡിജിറ്റൽ വളർച്ചയിലേക്കുള്ള നിർണായക ചുവടുവയ്പ്പായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളിലുടനീളം ഉപഭോക്താക്കൾക്ക് ലളിതവും സുരക്ഷിതവും വേഗതയേറിയതുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനുള്ള ദൃഢ പ്രതിബദ്ധതയാണ് JoyPay പ്രതിഫലിപ്പിക്കുന്നത്.ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ, ശ്രീ ജോയ് ആലുക്കാസ്, പുതിയ പ്ലാറ്റ്ഫോം ഔദ്യോഗികമായി ലോഞ്ച് ചെയ്ത ചടങ്ങിൽ സീനിയർ ലീഡർഷിപ്പ് അംഗങ്ങളും പങ്കെടുത്തു.
ഇത് വെറുമൊരു പേര് മാറ്റം മാത്രമല്ല, വിവിധ സേവനങ്ങളെ ഒറ്റ ഡിജിറ്റൽ സംവിധാനത്തിലേക്ക് ഏകോപിപ്പിക്കുന്ന നൂതന സംവിധാനമാണെന്ന് കമ്പനി അറിയിച്ചു. Joyalukkas Exchange ആപ്പിൽ നിന്ന് JoyPay ലേക്കുള്ള മാറ്റം ഉപഭോക്താക്കൾക്ക് ലളിതവും അതേസമയം സമഗ്രവുമായ പുത്തൻ അനുഭവം സമ്മാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പുതുക്കിയ യൂസർ ഇന്റർഫേസ്, മെച്ചപ്പെടുത്തിയ സവിശേഷതകൾ, വേഗതയേറിയ പ്രവർത്തനക്ഷമത എന്നിവയിലൂടെ മേഖലയിൽ പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര പണമിടപാടുകൾ, യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ, മൊബൈൽ റീചാർജുകൾ, കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ, റിയൽ ടൈം ഇടപാട് ട്രാക്കിംഗ് എന്നിവയെല്ലാം ഒറ്റ ഡാഷ്ബോർഡിൽ ലഭ്യമാക്കുന്ന സംവിധാനമാണ് JoyPay. ലോകമെമ്പാടുമുള്ള ഗുണഭോക്താക്കൾക്ക് ആദായ നിരക്കിൽ പണം അയയ്ക്കാനും, തത്സമയ വിനിമയ നിരക്കുകൾ പരിശോധിക്കാനും, ഇടപാടുകളുടെ നില നിരീക്ഷിക്കാനും ഉപഭോക്താക്കൾക്ക് കഴിയും.
ഈ പുതിയ രൂപകല്പ്പന, ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതമാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകിയതായി കമ്പനി അറിയിച്ചു. സ്ഥിരമായി പണമിടപാട് നടത്തുന്നവർക്കും ആദ്യമായി ഡിജിറ്റൽ സേവനം ഉപയോഗിക്കുന്നവർക്കും ഒരുപോലെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആവർത്തിച്ചുള്ള ഇടപാടുകൾ ലളിതമാക്കുകയും ഉപഭോക്തൃ മുൻഗണനകൾ സംരക്ഷിക്കുകയും ഒറ്റ ലോഗിനിലൂടെ മുഴുവൻ ഇടപാടുകളുടെയും അവലോകനം നൽകുകയും ചെയ്യുന്നു.ലോഞ്ച് ചടങ്ങിൽ സംസാരിച്ച ഡോ. ജോയ് ആലുക്കാസ് പറഞ്ഞു:“ഉപഭോക്തൃ കേന്ദ്രീകൃത സമീപനമാണ് ഞങ്ങളുടെ വളർച്ചയുടെ ആധാരം. JoyPay ആ പ്രതിബദ്ധതയുടെ തുടർച്ചയാണ്. ഡിജിറ്റൽ കാലഘട്ടത്തിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. വിശ്വാസവും വേഗതയും ലളിതത്വവും ഒരുമിച്ച് നൽകുന്ന പ്ലാറ്റ്ഫോമാണ് JoyPay.”സുരക്ഷ മുൻനിരയിൽJoyPay മൾട്ടി-ലെയർ സുരക്ഷാ സംവിധാനങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
എൻറർപ്രൈസ് ഗ്രേഡ് എൻക്രിപ്ഷൻ, സുരക്ഷിത ഓതന്റിക്കേഷൻ പ്രോട്ടോക്കോളുകൾ, നിരന്തര നിരീക്ഷണ സംവിധാനം എന്നിവ ഉപഭോക്തൃ വിവരങ്ങളും ഫണ്ടുകളും സംരക്ഷിക്കുന്നതായി കമ്പനി വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളിൽ വർഷങ്ങളായുള്ള പരിചയസമ്പത്തും സാങ്കേതികവിദ്യയും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.ലോഞ്ച് പ്രമോഷനുകൾJoyPay പുറത്തിറക്കുന്നതോടനുബന്ധിച്ച് പ്രത്യേക പ്രചാരണങ്ങളും പ്രഖ്യാപിച്ചു.
“റമദാന് ഡോളർ ബൊണാണ്സ’ ക്യാംപെയിനിലൂടെ ഉപഭോക്താക്കൾക്ക് AED 50,000 വിലമതിക്കുന്ന ഡോളർ ബോക്സ്, iPhone, വിമാന ടിക്കറ്റുകൾ തുടങ്ങിയ സമ്മാനങ്ങൾ നേടാനുള്ള അവസരം ലഭിക്കും. കൂടാതെ ബുര്ജ്ജ് ഖലീഫയിലെ “At The Top” പ്രവേശന ടിക്കറ്റുകൾ ഉൾപ്പെടെ വിവിധ ആകർഷക സമ്മാനങ്ങളും നൽകും. മൊബൈൽ ആപ്പിലൂടെ ഇടപാട് നടത്തുന്നവർക്ക് മെഗാ ഡ്രോയിലേക്ക് ഇരട്ട എൻട്രി ലഭിക്കും. ക്യാംപെയിൻ ഫെബ്രുവരി 10 മുതൽ ഏപ്രിൽ 10, 2026 വരെ തുടരും.ഇതിനൊപ്പം ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, നേപ്പാൾ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ഫെബ്രുവരി 1 മുതൽ ഏപ്രിൽ 10, 2026 വരെ സൗജന്യ റമിറ്റൻസ് സൗകര്യവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിജിറ്റൽ യാത്രയിലെ പുതിയ അധ്യായംJoyPay ഇപ്പോൾ iOS, Android പ്ലാറ്റ്ഫോമുകളിൽ ഡൗൺലോഡിന് ലഭ്യമാണ്. നിലവിലുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളും ഇടപാട് വിവരങ്ങളും സുരക്ഷിതമായി പുതിയ സംവിധാനത്തിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു.JoyPay ഡിജിറ്റൽ മേഖലയിൽ കൂടുതൽ നവീകരണങ്ങളിലേക്ക് മുന്നേറുന്ന ജോയലുക്കാസ് എക്സ്ചേഞ്ചിന്റെ സുപ്രധാന ചുവടുവെപ്പാണെന്ന് അധികൃതർ വ്യക്തമാക്കി. വേഗത, സുരക്ഷ, ലാളിത്യം എന്നിവ സംയോജിപ്പിച്ച സാമ്പത്തിക സേവനങ്ങൾക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.


