HomeGULFകുവൈത്ത് കെഎംസിസി നടപ്പിലാക്കി വരുന്ന 'സോഷ്യൽ സെക്യൂരിറ്റി സ്കീം' പദ്ധതിയിലൂടെ സമാഹരിച്ച തുക കൈമാറി

കുവൈത്ത് കെഎംസിസി നടപ്പിലാക്കി വരുന്ന ‘സോഷ്യൽ സെക്യൂരിറ്റി സ്കീം’ പദ്ധതിയിലൂടെ സമാഹരിച്ച തുക കൈമാറി

spot_img

കുവൈറ്റ്‌ സിറ്റി : കെഎംസിസി അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കുന്നതിന് കുവൈത്ത് കെഎംസിസി നടപ്പിലാക്കി വരുന്ന ‘സോഷ്യൽ സെക്യൂരിറ്റി സ്കീം’ പദ്ധതിയിലൂടെ സമാഹരിച്ച തുക കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കരിം ചേലേരി വളപട്ടണം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി. കുവൈത്തിൽ നിന്നും മരണപ്പെട്ട അഴീക്കോട്‌ മണ്ഡലം അംഗത്തിന്റെ കുടുംബത്തിനുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം തുകയാണ് കൈമാറിയത്. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം. ആർ നാസർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. സി ജംഷീറ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. പി. ഷഹീദ്, ജനറൽ സെക്രട്ടറി ഇല്യാസ് പുന്നക്കൽ, കെ.എം.സി.സി കണ്ണൂർ ജില്ലാ ട്രഷറർ കെ.ബഷീർ, സെക്രട്ടറി അമീർ അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അസ്നാഫ് കാട്ടാമ്പള്ളി, വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട് മൈമൂനത്ത്‌മാങ്കടവ്, ജലീൽ ഹാജി,സി അബ്ദുറഹിമാൻ ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ സാബിർ മിൽറോഡ്, നൗഫൽ കീരിയാട്, ഫവാസ് പുന്നക്കൽ, വളപട്ടണം ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സൈത്പൂ തങ്ങൾ, എ ടി. ഷഹീർ ബ്ലോക്ക് പഞ്ചായത്ത് അംഗം റംസില, ഫൈസൽ ചാലാട്, എസ് ടി യു ജില്ലാ നേതാക്കളായ വി.കെ.സി മജീദ്, കരീം, മൈമൂനത്ത് വളപട്ടണം എന്നിവർ സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് നാസർ തളിപ്പറമ്പ് സ്വാഗതവും അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി ഹഷ്മത്ത് ചാലാട് നന്ദിയും പറഞ്ഞു

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!