കുവൈറ്റ് സിറ്റി : കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞ തളിപ്പറമ്പ് മണ്ഡലം സ്വദേശിയുടെ കുടുംബത്തിനുള്ള സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം, ചട്ടുകപ്പാറ ആഡൂരം ഓഡിറ്റോറിയത്തിൽ നടന്ന PTH സംഗമത്തിൽ വെച്ച് വിതരണം ചെയ്തു.മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി വിതരണോദ്ഘാടനം നിർവ്വഹിച്ചു. മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിനുവേണ്ടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. ടി. പി. ആറ്റക്കോയ തങ്ങൾ ഫണ്ട് ഏറ്റുവാങ്ങി. കുവൈത്ത് കെഎംസിസി സോഷ്യൽ സെക്യൂരിറ്റി സ്‌കീം സ്റ്റേറ്റ് വിംഗ് ചെയർമാൻ ഗഫൂർ വയനാട് പദ്ധതി വിശദീകരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, കുവൈത്ത് കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് നാസർ തളിപ്പറമ്പ്, ട്രഷറർ ബഷീർ കെ. കെ. കടവത്തൂർ, സെക്രട്ടറി ഒ. പി. അമീർ കണ്ണാടിപ്പറമ്പ്, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അസൈനാർ മാസ്റ്റർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി. പി. അബ്ദുൽ റഷീദ്, മണ്ഡലം യു.ഡി.എഫ്. ചെയർമാൻ പി. മുഹമ്മദ് ഇഖ്‌ബാൽ, അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ മൗലവി, ഹാഷിം ഇളമ്പയിൽ, ജാബിർ പാട്ടയം എന്നിവർ പങ്കെടുത്തു.കുവൈത്ത് കെഎംസിസി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്ല പള്ളക്കൻ, കെഎംസിസി ഭാരവാഹികളായ ഉമർ കെ.എം., മുസ്തഫ ബർബീസ്, നൂറുദ്ദീൻ മയ്യിൽ, അബൂബക്കർ മൗലവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



