HomeGULFകുവൈത്തിന് നേരെ ഇന്നും ഇറാന്റെ മിസൈൽ–ഡ്രോൺ ആക്രമണം; ആക്രമണങ്ങളെ ശക്തമായി നേരിട്ട് കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം

കുവൈത്തിന് നേരെ ഇന്നും ഇറാന്റെ മിസൈൽ–ഡ്രോൺ ആക്രമണം; ആക്രമണങ്ങളെ ശക്തമായി നേരിട്ട് കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം

spot_img

കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തെ തുടർന്ന് കുവൈത്തിലേക്ക് ലക്ഷ്യമിട്ടെത്തുന്ന മിസൈലുകളും ഡ്രോണുകളും രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.ആകാശത്ത് സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ശത്രുതാപരമായ മിസൈൽ–ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം ശബ്ദങ്ങൾ ഉണ്ടാകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഔദ്യോഗിക അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങളും മുൻകരുതൽ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും സായുധസേന അഭ്യർത്ഥിച്ചു.ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരാനും സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!