HomeCommunityപ്രവാസി വെൽഫെയർ കുവൈത്ത് നോർക്ക ക്യാമ്പയിൻ ആരംഭിച്ചു

പ്രവാസി വെൽഫെയർ കുവൈത്ത് നോർക്ക ക്യാമ്പയിൻ ആരംഭിച്ചു

spot_img

നോർക്ക റൂട്ട്സും കേരള പ്രവാസി വെൽഫെയർ ബോർഡും പ്രവാസികൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനും രജിസ്ട്രേഷനുമായി പ്രവാസി വെൽഫെയർ കുവൈത്ത് ക്യാമ്പയിൻ ആരംഭിച്ചു.

കുവൈത്തിന്റെ വിവിധ മേഖലകളിൽ സജ്ജീകരിച്ചിട്ടുള്ള വെൽഫെയർ ഡെസ്കുകൾ വഴി നോർക്ക ഐഡി കാർഡ് , നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് , പ്രവാസി ക്ഷേമനിധി അംഗത്വം, പ്രവാസി പെൻഷൻ അപേക്ഷ സമർപ്പണം തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 25 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു പൊന്മുണ്ടം നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് അഷ്കർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.നോർക്ക ആൻഡ് ഗവൺമെൻറൽ അഫയേഴ്സ് വിങ് കൺവീനർ ഖലീലുറഹ്മാൻ സ്വാഗതം ആശംസിച്ചു. അബൂഹലീഫ യൂണിറ്റ് പ്രസിഡണ്ട് മുജീബ് റഹ്മാൻ വെൽഫെയർ ഡെഡ്ക്കുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി.ജനറൽ സെക്രട്ടറി സഫ് വാൻ നന്ദി പ്രകാശിപ്പിച്ചു

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!