HomeGULFഓൺലൈൻ ഷോപ്പിങ്ങിൽ പ്രവാസിക്ക് നഷ്ടമായത് 500 ദിനാർ; അഞ്ച് തവണയായി പണം പിൻവലിച്ചു

ഓൺലൈൻ ഷോപ്പിങ്ങിൽ പ്രവാസിക്ക് നഷ്ടമായത് 500 ദിനാർ; അഞ്ച് തവണയായി പണം പിൻവലിച്ചു

spot_img

കുവൈത്ത് സിറ്റി, ഓഗസ്റ്റ് 27: വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റിലൂടെ ഓൺലൈൻ ഷോപ്പിങ് നടത്തിയ പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 500 കുവൈത്തി ദിനാർ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് കേസ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി.

അറബ് പ്രവാസിയായ പരാതിക്കാരൻ ഒരു വെബ്‌സൈറ്റിൽ നിന്ന് 20 ദിനാർ വിലയുള്ള സാധനം വാങ്ങാൻ ശ്രമിക്കുകയായിരുന്നു. പണമടയ്ക്കുന്നതിനായി ബാങ്ക് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ വിവരങ്ങൾ നൽകി. എന്നാൽ ഇടപാട് പരാജയപ്പെട്ടതായി സന്ദേശം ലഭിച്ചു.പിന്നീട് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അഞ്ച് വ്യത്യസ്ത ഇടപാടുകളിലായി മൊത്തം 500 ദിനാർ പിൻവലിച്ചതായി കണ്ടെത്തിയത്. തുടർന്ന് വെബ്‌സൈറ്റിന്റെ വിവരങ്ങൾ ഉൾപ്പെടെ പ്രവാസി പൊലീസിന് കൈമാറി.

തട്ടിപ്പിന് പിന്നിലുള്ളയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളിൽ ബാങ്ക് വിവരങ്ങളും കാർഡ് വിവരങ്ങളും നൽകരുതെന്നും ഓൺലൈൻ സ്റ്റോറുകളുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷം മാത്രം പണമിടപാട് നടത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!