കുവൈത്ത് സിറ്റി : കുവൈത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രദേശമായി സാൽമിയ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം സാൽമിയയിൽ ഏകദേശം 3.58 ലക്ഷം പേരാണ് താമസിക്കുന്നത്.
കുവൈത്തിലെ അഞ്ച് പ്രധാന ജനവാസ മേഖലകളിലായി മാത്രം ഏകദേശം 14.7 ലക്ഷം പേർ താമസിക്കുന്നതായാണ് കണക്ക്. രാജ്യത്തെ ആകെ 53.1 ലക്ഷം ജനസംഖ്യയുടെ ഏകദേശം 27.7 ശതമാനവും ഈ അഞ്ച് പ്രദേശങ്ങളിലാണ് താമസിക്കുന്നത്.ജനസംഖ്യയിൽ മുന്നിലുള്ള അഞ്ച് പ്രദേശങ്ങൾ:സാൽമിയ – 3,58,800ഫർവാനിയ – 3,10,600ജലീബ് അൽ ഷുയൂഖ് – 2,85,500ഹവല്ലി – 2,57,800മഹ്ബൂല – 2,57,200ഇതിന് പിന്നാലെ ഖൈത്താൻ 2,02,900, മംഗഫ് 1,46,800, ജാബർ അൽ അഹമ്മദ് 1,32,300, ഫഹാഹീൽ 1,10,200, സബാഹ് അൽ അഹമ്മദ് സിറ്റി 1,07,300 എന്നിങ്ങനെയാണ് ജനസംഖ്യ.
അതേസമയം, കുവൈത്തിലെ പുതിയ പാർപ്പിട നഗരങ്ങളിലും ജനസംഖ്യ അതിവേഗം വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വടക്കൻ കുവൈത്തിലെ അൽ മുത്ലയിൽ 43,400 പേരും, തെക്കൻ മേഖലയിലെ സബാഹ് അൽ അഹമ്മദ് സിറ്റിയിൽ ഒരു ലക്ഷത്തിലധികം പേരും താമസിക്കുന്നുണ്ട്.പഴയ ജനവാസ മേഖലകളിൽ ജനസാന്ദ്രത ഉയർന്ന നിലയിൽ തുടരുന്നതിനൊപ്പം രാജ്യത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലെ പുതിയ പാർപ്പിട നഗരങ്ങളും പ്രധാന ജനവാസ കേന്ദ്രങ്ങളായി വളരുന്നതായാണ് PACI കണക്കുകൾ വ്യക്തമാക്കുന്നത്.



