കുവൈത്ത് സിറ്റി: സാങ്കേതിക തകരാറിനെ തുടർന്ന് കുവൈത്തിലെ ഏതാനും പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ പ്രവർത്തനം നിലച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.ഇതേത്തുടർന്ന് ഹവല്ലി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
വൈദ്യുതി വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനായി മന്ത്രാലയത്തിന്റെ അടിയന്തര സാങ്കേതിക സംഘങ്ങൾ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.തകരാർ പരിഹരിച്ച് ബാധിത പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉടൻ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.



