HomeGULFപ്രാണികളുടെയും എലികളുടെയും ശല്യം കുറയ്ക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രചാരണം

പ്രാണികളുടെയും എലികളുടെയും ശല്യം കുറയ്ക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രചാരണം

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പെസ്റ്റ്-രോഡന്റ് നിയന്ത്രണ വിഭാഗം 2026-ലെ രണ്ടാമത്തെ പരിസ്ഥിതി ആരോഗ്യ അവബോധന പവലിയൻ ദി അവന്യൂസ് മാളിൽ സംഘടിപ്പിച്ചു. “പ്രതിരോധമാണ് ചികിത്സയേക്കാൾ ഉത്തമം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അൽ-മുൻദിർ അൽ-ഹസവി പങ്കെടുത്തു.

പരിസ്ഥിതി ആരോഗ്യം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ചടങ്ങിൽ വകുപ്പ് മേധാവി ഡോ. ഫാത്തിമ അൽ-ദ്രൈവീഷ് വ്യക്തമാക്കി. ഷഡ്പദങ്ങൾ, എലികൾ തുടങ്ങിയവയുടെ പ്രജനന സാഹചര്യം ഒഴിവാക്കുക, മലിനീകരണം കുറയ്ക്കുക, പുനരുപയോഗവും നല്ല പരിസ്ഥിതി ശീലങ്ങളും പ്രോത്സാഹിപ്പിക്കുക എന്നിവയിലാണ് പവലിയൻ ശ്രദ്ധ കേന്ദ്രീകരിച്ചത്.

2023 നവംബർ മുതൽ 2026 ജൂലൈ വരെ വകുപ്പ് നടത്തിയ ഫീൽഡ് പ്രവർത്തനങ്ങളുടെ വിവരങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരുന്നു. വിവിധ ആരോഗ്യ മേഖലകളിലെ പബ്ലിക് ഹെൽത്ത് സർവീസ് വിഭാഗങ്ങളുമായും മറ്റ് സ്ഥാപനങ്ങളുമായും സഹകരിച്ച് ആയിരക്കണക്കിന് പരാതികളും പ്രശ്നങ്ങളുമാണ് വകുപ്പ് പരിഹരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ 151 എന്ന ഹോട്ട്ലൈൻ നമ്പറിലെ ഓപ്ഷൻ 6 വഴിയും ‘സലേം’ആപ്പ് വഴിയും ഇവിടുത്തെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, സൽവ ഹെൽത്ത് സെന്റർ പദ്ധതിക്കുള്ള കൺസൾട്ടൻസി സേവന കരാർ 2026-ന്റെ മൂന്നാം പാദത്തിൽ മന്ത്രാലയം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് 8-ന് മന്ത്രാലയം പുറപ്പെടുവിച്ച ടെൻഡറിൽ ബിഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 7-ൽ നിന്ന് ഏപ്രിൽ 28 വരെ നീട്ടി നൽകിയിരുന്നു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!